ജലീബിൽ സുരക്ഷാ ക്യാമ്പയിൻ; നിരവധി പേർ അറസ്റ്റിൽ

  • 16/08/2024


കുവൈത്ത് സിറ്റി: നിയമ ലംഘകരെ പിടികൂടാനുള്ള പൊതു സുരക്ഷാ വിഭാഗത്തിൻ്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റ് രാവിലെയും വൈകുന്നേരവും ജലീബ് അൽ ഷുവൈക്ക് പ്രദേശത്ത് സുരക്ഷാ ക്യാമ്പയിൻ നടത്തി. പരിശോധനയിൽ 210 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുകയും നിരവധി വ്യക്തികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു, സ്പോൺസർമാരിൽ നിന്ന് ഒളിച്ചോറിയ 14 പേരാണ് പിടിയിലായത്. തൊഴിൽ നിയമം ലംഘിച്ചതിന് 11 പേരും കാലാവധി കഴിഞ്ഞ വിസയുമായി ഏഴ് പേരും പിടിയിലായി. വഴിയോര കച്ചവടം നടത്തിയതിന് ഒരാൾ അറസ്റ്റിലായപ്പോൾ എൻട്രി ബാൻ ഒരാളെയും പിടികൂടാനായി. പിടിക്കപ്പെട്ട എല്ലാവരെയും നിയമനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.

Related News