സിവിലിയൻ പട്രോളിംഗ് സംവിധാനവുമായി കുവൈറ്റ് ട്രാഫിക് ഡിപ്പാർട്മെൻറ്

  • 16/08/2024

 


കുവൈത്ത് സിറ്റി: ട്രാഫിക് ഓപ്പറേഷൻസ് വകുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ പരിശോധന പട്രോളിംഗിനായി പുതിയ സംവിധാനം നടപ്പിലാക്കാൻ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്‌ടറിനെ പ്രതിനിധീകരിക്കുന്ന ആഭ്യന്തര മന്ത്രാലയം ആരംഭിച്ചു. പൊതുനിരത്തുകളിൽ നിയമലംഘകരെയും അശ്രദ്ധമായി വാഹനമോടിക്കുന്നവരെയും പിടികൂടാൻ പ്രത്യേക ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുള്ള സിവിലിയൻ പട്രോളിംഗാണ് ഉപയോഗപ്പെടുത്തുന്നു. ട്രാഫിക് ഓപ്പറേഷൻസ് അഫയേഴ്‌സ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖുദ്ദയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് നടപടി. 

ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെൻ്റ്, സെക്യൂരിറ്റി കൺട്രോൾ വിഭാഗം, കഴിഞ്ഞ ദിവസം രാത്രി ഒന്നിലധികം റിംഗ് റോഡുകളിലും എക്‌സ്പ്രസ് വേയിലും പുതിയ സുരക്ഷാ പട്രോളിംഗുകളുടെയും അവ സജ്ജീകരിച്ച ഉപകരണങ്ങളുടെയും ഫീൽഡ് ടെസ്റ്റും നടത്തി. റോഡ് ഉപയോക്താക്കൾ നടത്തിയ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സുരക്ഷാ നിയന്ത്രണ വിഭാഗത്തിലെ ട്രാഫിക് ഉദ്യോഗസ്ഥർ സിവിലിയൻ പട്രോളിംഗിൽ വേഗത നിർണ്ണയിക്കാൻ റഡാർ സംവിധാനവും ഉപയോഗിച്ചു,

Related News