21 ഫാർമസികളുടെ ലൈസൻസ് പിൻവലിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം

  • 16/08/2024


കുവൈത്ത് സിറ്റി: മരുന്നുകളുടെ വില നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ കമ്പനികൾക്കും വാണിജ്യ ലൈസൻസ് അഫയേഴ്സിനുമുള്ള അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു ടീം രൂപീകരിക്കുന്നതിന് വാണിജ്യ, വ്യവസായ മന്ത്രി ഒമർ അൽ ഒമർ തീരുമാനം പുറപ്പെടുവിച്ചു. ആൻറി മണി ലോണ്ടറിംഗ് ആൻഡ് ഫിനാൻസിംഗ് ടെററിസം ഡിപ്പാർട്ട്‌മെൻ്റ് ചെയർമാൻ, കൊമേഴ്‌സ്യൽ മോണിറ്ററിംഗ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ, ലൈസൻസ് മോണിറ്ററിംഗ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ, ഒരു കൊമേഴ്‌സ്യൽ ഇൻസ്‌പെക്ടർ എന്നിവർ കമ്മിറ്റിയിൽ അംഗങ്ങളാണ്.

മരുന്നുകളുടെ വില നിയന്ത്രിക്കാൻ സംഘം സ്വകാര്യ ഫാർമസികൾക്കും മരുന്ന് കമ്പനികൾക്കും മേൽനോട്ടം വഹിക്കും. പ്രമേഹം, കാർഡിയോളജി മരുന്നുകളും ചില ക്രീമുകളും ഉൾപ്പെടെ അടുത്തിടെ വില 85 ശതമാനം വർധിച്ച സാഹചര്യത്തിലാണ് നടപടി. കമ്പനികളും ഫാർമസികളും തമ്മിലുള്ള ഇടപാടുകളും സംഘം അവലോകനം ചെയ്യും. കുവൈത്ത് മുനിസിപ്പാലിറ്റി, ആരോഗ്യ മന്ത്രാലയം, മാൻപവർ അതോറിറ്റി, സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് തുടങ്ങിയ ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് പരിശോധനകളും ഉണ്ടാകും. അതേസമയം, 21 ഫാർമസികളുടെ ലൈസൻസ് പിൻവലിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഫാർമസികളെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നടപടിയെടുത്ത ഫാർമസികളുടെ എണ്ണം 61 ആയി.

Related News