കുവൈത്തിൽ യാത്ര നിരോധനം ഏർപ്പെടുത്തുന്നവരു‌ടെ എണ്ണത്തിൽ വർധന

  • 17/08/2024


കുവൈത്ത് സിറ്റി: മൊബൈൽ ഫോൺ, സ്വർണം പണമിടപാട് പദ്ധതികളുടെ വർധനവ്, ഈ പ്രവർത്തനങ്ങളിലെ നിയന്ത്രണമില്ലായ്മ, കുവൈത്ത് പൗരന്മാർക്കും പ്രവാസികൾക്കും യാത്രാ നിരോധനം കൂടുന്നതിന് കാരണമായി. നീതിന്യായ മന്ത്രാലയം പുറപ്പെടുവിച്ച വാർഷിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2023-ൽ മൊത്തം യാത്രാ വിലക്കുകളുടെയും അറസ്റ്റുകളുടെയും എണ്ണം 153,784-ലെത്തി. മുൻ വർഷത്തെ ആകെ 140,005-നേക്കാൾ 13,779 എണ്ണത്തിന്റെ വർധനയാണ് വന്നത്. 2023-ൽ പുറത്തിറക്കിയ മൊബൈൽ ഫോൺ ഇൻസ്‌റ്റാൾമെൻ്റ് പ്ലാനുകളുമായി ബന്ധപ്പെട്ട യാത്രാ നിരോധന തീരുമാനങ്ങളുടെ എണ്ണം 73,612 ആയി. അതേ വർഷം യാത്രാ വിലക്ക് നീക്കൽ തീരുമാനങ്ങളുടെ എണ്ണം 45,959 ആണ്.

Related News