കുവൈത്തിലെ നിരവധി ഏരിയകളിൽ പവർ കട്ട് പ്രഖ്യാപിച്ച് വൈദ്യുതി മന്ത്രാലയം

  • 17/08/2024


കുവൈത്ത് സിറ്റി: അബ്‍ദാലി, വഫ്ര, അൽ റായ്, അൽ സുലൈബിയ, അംഘറ, സുബാൻ എന്നിവയുൾപ്പെടെ നിരവധി നോൺ റെസിഡൻഷ്യൽ ഏരിയകളിൽ വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം ഷെഡ്യൂൾ ചെയ്ത വൈദ്യുതി മുടക്കം പ്രഖ്യാപിച്ചു. ഉയർന്ന താപനിലയിൽ രാജ്യത്തെ വൈദ്യുതി സംവിധാനത്തിന്‍റെ സുസ്ഥിരത നിലനിർത്തുന്നതിനും ഉറപ്പാക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം. പതിവ് അറ്റകുറ്റപ്പണികൾക്കും ഉണ്ടായേക്കാൻ സാധ്യമായ തടസങ്ങൾ തടയുന്നതിനും ഈ മുൻകരുതലുകൾ ആവശ്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഷെഡ്യൂൾ ചെയ്ത അറ്റകുറ്റപ്പണി കാലയളവിൽ ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ ഈ പ്രദേശങ്ങളിലെ താമസക്കാരോടും ബിസിനസുകളോടും മന്ത്രാലയം അഭ്യർത്ഥിച്ചു.

Related News