ഫർവാനിയയിൽ 21,000 ഡോളറിന്‍റെ കള്ളപ്പണവുമായി പ്രവാസി അറസ്റ്റിൽ

  • 17/08/2024


കുവൈത്ത് സിറ്റി: ഫർവാനിയ സുരക്ഷാ ഉദ്യോഗസ്ഥർ 21,000 ഡോളറിന്‍റെ കള്ളപ്പണവുമായി ഒരു പ്രവാസിയെ പിടികൂടി. അണ്ടർസെക്രട്ടറി ഹമദ് അൽ മുനൈഫിയുടെയും സെക്യൂരിറ്റി ഡയറക്ടർ ബ്രിഗേഡിയർ സാലിഹ് അഖ്‌ലയുടെയും നേതൃത്വത്തിലാണ് അറസ്റ്റ്. ഫർവാനിയ മേഖലയിൽ വെച്ചാണ് പ്രവാസി വ്യാജ ഡോളർ മാറ്റിയെടുക്കാൻ പദ്ധതിയിട്ടത്. കൂടുതൽ അന്വേഷണത്തിന്‍റെ ഭാഗമായി പ്രവാസിയുടെ വീട്ടിൽ നടത്തിയ പരിശോധനയില്‍ അധിക കള്ളപ്പണവും വ്യാജമായി ഉപയോഗിച്ച ഉപകരണങ്ങളും വസ്തുക്കളും കണ്ടെത്തി. പ്രതിയെ കള്ളനോട്ട് അന്വേഷണ വിഭാഗത്തിലേക്ക് റഫർ ചെയ്യും.

Related News