മൊബൈൽ ബയോമെട്രിക് ഫിംഗര്‍പ്രിന്‍റ് സംവിധാനം ആരംഭിച്ച് കുവൈറ്റ് ആഭ്യന്തരമന്ത്രാലയം

  • 17/08/2024

 


കുവൈത്ത് സിറ്റി: കിടപ്പിലായ വ്യക്തികൾക്കും ഭിന്നശേഷിയുള്ളവര്‍ക്കും മാനസികമായ പ്രശ്നം അനുഭവിക്കുന്നവര്‍ക്കും ബയോമെട്രിക് ഫിംഗര്‍പ്രിന്‍റ് നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കുന്നതിന് പുതിയ സേവനം ഞായറാഴ്ച ആരംഭിക്കും. ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ എവിഡൻസ്, ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസ് എന്നിവയുടെ സഹകരണത്തോടെയാണ് ഈ സേവനം. കമ്മ്യൂണിറ്റി സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും പ്രത്യേക ആവശ്യങ്ങളുള്ള ആളുകൾക്കും കിടപ്പിലായ വ്യക്തികൾക്കുമുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനും വേണ്ടിയാണ് ആഭ്യന്തര മന്ത്രാലയം ഈ സേവനം ആരംഭിക്കുന്നതെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. വ്യക്തികൾക്ക് ആവശ്യമായ ആരോഗ്യ സംബന്ധിയായ എല്ലാ രേഖകളും സമർപ്പിക്കുന്നതിന് ഒരു വാട്ട്‌സ്ആപ്പ് നമ്പർ (94458124) നൽകിയിട്ടുണ്ട്. ബയോമെട്രിക് വിരലടയാള നടപടിക്രമത്തിനായി ഒരു അപ്പോയിൻമെന്‍റ് ഷെഡ്യൂൾ ചെയ്യാൻ അവരെ ബന്ധപ്പെടും.

Related News