സിവിൽ ഐഡി വിലാസം അപ്ഡേറ്റ് ചെയ്യുക അല്ലെങ്കിൽ 100 ദിനാർ പിഴ; വീണ്ടും 552 പേരുടെ അഡ്രെസ്സ് റദ്ദുചെയ്തു

  • 17/08/2024

കുവൈറ്റ് സിറ്റി : പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ 552  വ്യക്തികളുടെ സിവിൽ ഐഡിയിലെ  താമസ വിലാസം ഇല്ലാതാക്കിയതായി അറിയിച്ചു. ഈ നടപടി റസിഡൻസ് ഉടമയുടെ പ്രഖ്യാപനത്തിൻ്റെ അടിസ്ഥാനത്തിലാണ് അല്ലെങ്കിൽ കെട്ടിടം പൊളിച്ചത്  മൂലമാണ്. ഇവർ   അറിയിപ്പ് തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ആവശ്യമായ രേഖകൾ നൽകി പുതിയ വിലാസങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് അതോറിറ്റി സന്ദർശിക്കേണ്ടതുണ്ട്. അല്ലാത്ത്തപക്ഷം   1982 ലെ നിയമം നമ്പർ 32 ലെ ആർട്ടിക്കിൾ നമ്പർ 33-ൽ അനുശാസിക്കുന്ന പിഴയും ഒരാൾക്ക് 100 ദിനാറിൽ കൂടാത്ത പിഴയും നൽകും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ👇 

തത്സമയം വാർത്തകൾ ലഭിക്കാൻ വാട്സാപ്പ് ചാനലിൽ ചേരാം👇 


Related News