സാൽമി സ്‌ക്രാപ്‌യാർഡിൽ പ്രവാസി ആത്മഹത്യ ചെയ്തു; കബ്‌ദിൽ പ്രവാസിയുവതിയുടെ ആത്മഹത്യാ ശ്രമം

  • 18/08/2024

 


കുവൈത്ത് സിറ്റി: സാൽമി സ്‌ക്രാപ്‌യാർഡിൽ ഒരു ബംഗ്ലാദേശി പൗരൻ തൂങ്ങി മരിച്ചു. അൽ സാൽമി സ്‌ക്രാപ്പ് യാർഡിലെ ആത്മഹത്യയെക്കുറിച്ച് ഓപ്പറേഷൻ റൂമിൽ റിപ്പോർട്ട് ലഭിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയപ്പോൾ ബംഗ്ലാദേശ് പൗരനായ ഒരാളെ സീലിംഗിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പബ്ലിക് പ്രോസിക്യൂഷനും ക്രിമിനൽ എവിഡൻസും സ്ഥലത്തെത്തി പരിശോധിച്ചു. തുടര്‍ന്ന് മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിന് റഫർ ചെയ്യാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിടുകയും സാൽമി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. 

അതേസമയം, ജവാഖിർ കബ്ദിലെ ഒരു പാർക്കിൽ കുവൈത്തി കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന നേപ്പാൾ സ്വദേശിനിക്കെതിരെ ആത്മഹത്യ ശ്രമത്തിന് കേസെടുത്തു. യുവതി ശുചീകരണ ലിക്വിഡ് കഴിച്ചുവെന്ന് റിപ്പോർട്ട് ലഭിച്ചതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരും ആംബുലൻസുകളും സംഭവസ്ഥലത്ത് എത്തിയപ്പോൾ യുവതിക്ക് ജീവനുണ്ടായിരുന്നു. ആത്മഹത്യാശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും യുവതിയെ ഫർവാനിയ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു.

Related News