കുവൈത്തിൽ ഗതാഗത പരിശോധന കര്‍ശനമാക്കണമെന്ന് ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം

  • 18/08/2024


കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന റോഡുകളിലും ഇന്‍റർസെക്‌ഷനുകളിലും ട്രാഫിക് പൊലീസ് സാന്നിധ്യം വർധിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയുണ്ടെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ്. വാഹന ഡ്രൈവർമാരുടെയും റോഡ് ഉപയോക്താക്കളുടെയും സുരക്ഷയെ അപകടപ്പെടുത്തുന്ന ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങൾ ഉണ്ടായാല്‍ കര്‍ശന നടപടിയെടുക്കാനാണ് നിർദേശം. 

സൗത്ത് സബാഹിയയിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റിന്‍റെ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്‍റില്‍ ഷെയ്ഖ് ഫഹദ് അൽ സബാഹിന്‍റെ പരിശോധനാ സന്ദർശനം വിശദമാക്കുന്ന ഒരു പ്രസ്താവന ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ പുറത്തിറക്കി. ആഭ്യന്തര മന്ത്രാലയം ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്‌സ് അസിസ്റ്റന്‍റ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖദ്ദയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സന്ദർശന വേളയിൽ ഷെയ്ഖ് ഫഹദ് അൽ സബാഹ് സെൻട്രൽ കൺട്രോൾ റൂമിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. പ്രധാന റോഡുകളിലും ഇൻ്റർസെക്‌ഷനുകളിലുമുള്ള ട്രാഫിക്ക് നിരീക്ഷണ ക്യാമറകൾ അടക്കം പരിശോധിക്കുകയും ചെയ്തു.

Related News