ഒരു മണിക്കൂറിനുള്ളിൽ കുവൈത്തിന്റെ ഈ റെസിഡൻഷ്യൽ പ്രദേശങ്ങളിൽ പവർകട്ട് ഏർപ്പെടുത്തും

  • 18/08/2024



കുവൈത്ത് സിറ്റി : രാജ്യത്തെ വൈദ്യുത സംവിധാനത്തിൻ്റെ സുസ്ഥിരത കാത്തുസൂക്ഷിക്കുന്നതിനായി ചില റെസിഡൻഷ്യൽ ഏരിയകളിൽകൂടി ഒരു മണിക്കൂറിനുള്ളിൽ വൈദ്യുതി വിച്ഛേദിക്കുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. അബ്ദുല്ല അൽ മുബാറക്, വെസ്റ്റ് അബ്ദുല്ല അൽ മുബാറക്, ജാബർ അൽ അഹമ്മദ്, സൗത്ത് ജഹ്‌റ, ഫഹദ് അൽ അഹമ്മദ്, ഹാദിയ, സാൽമിയ, ഈസ്റ്റ് ഹവല്ലി, ഖൈത്താൻ, ഫുനൈറ്റീസ് എന്നീ  മേഖലകളിൽ പവർകട്ട് ഉൾപ്പെടുന്നുവെന്ന് മന്ത്രാലയ പത്രക്കുറിപ്പിൽ അറിയിച്ചു. ജലീബ് അൽ-ഷുയൂഖ്, ഹവല്ലി, മുബാറക് അൽ-കബീർ, സബാഹ് അൽ-അഹ്മദ്, അൽ-ഒമരിയ, അൽ-ഫർവാനിയ, ഓൾഡ് ജഹ്‌റ, അബു ഫ്തൈറ എന്നീ പ്രദേശങ്ങളിലെ ചില ഭാഗങ്ങളിൽ വൈദ്യുതി വിച്ഛേദിക്കുമെന്ന് മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാവിലെ 11 മുതൽ വൈകുന്നേരം 5 വരെ തിരക്കുള്ള സമയങ്ങളിൽ വൈദ്യുതി ഉപഭോഗം യുക്തിസഹമാക്കാൻ മന്ത്രാലയം എല്ലാവരോടും ആഹ്വാനം ചെയ്തു.സുബിയ, ദോഹ അൽ ഗർബിയ ഇലക്‌ട്രിക് പവർ, വാട്ടർ ഡിസ്റ്റിലേഷൻ സ്‌റ്റേഷനുകളിലെ നിരവധി വൈദ്യുതി ഉൽപ്പാദന യൂണിറ്റുകൾ തകരാറിലായതാണ് വൈധ്യുതി തടസ്സത്തിന് കാരണം. 

Related News