കുവൈത്തിൽ 164 കിലോഗ്രാം മയക്കുമരുന്നുമായി അഞ്ച് പേർ അറസ്റ്റിൽ

  • 18/08/2024


കുവൈത്ത് സിറ്റി: മയക്കുമരുന്നും സൈക്കോട്രോപിക് വസ്തുക്കളും രാജ്യത്തേക്ക് എത്തുന്നത് തടയാനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാ​ഗമായി വലിയ കള്ളക്കടത്ത് പ്രവർത്തനം തടഞ്ഞ് ആഭ്യന്തര മന്ത്രാലയം. ഏകദേശം 450,000 കുവൈത്തി ദിനാർ വിപണി മൂല്യം കണക്കാക്കുന്ന 164 കിലോഗ്രാം മയക്കുമരുന്ന് രാജ്യത്തേക്ക് കടത്താനുള്ള ശ്രമമാണ് കോസ്റ്റ് ഗാർഡിൻ്റെ ജനറൽ അഡ്മിനിസ്ട്രേഷൻ പരാജയപ്പെടുത്തിയത്. നിയമവിരുദ്ധമായ വസ്തുക്കളുമായി രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന ക്രിമിനൽ ശൃംഖലകളെ തകർക്കാൻ ലക്ഷ്യമിട്ട് മയക്കുമരുന്ന് വ്യാപാരികളെയും കള്ളക്കടത്തുകാരെയും നേരിടാനുള്ള മന്ത്രാലയത്തിൻ്റെ വിപുലമായ പരിശോധനയുടെ ഭാ​ഗമായിരുന്നു ഓപ്പറേഷൻ. അയൽരാജ്യത്ത് നിന്ന് വന്ന ബോട്ടിൻ്റെ വാട്ടർ ടാങ്കിന് അടിയിൽ ഒളിപ്പിച്ച നിലയിലാണ് പിടികൂടിയ മയക്കുമരുന്ന് കണ്ടെത്തിയത്. കള്ളക്കടത്ത് നടത്താൻ ശ്രമിച്ച അഞ്ച് പേർ പിടിയിലായി. തുടർ നടപടികൾ സ്വീകരിക്കുന്നതിനായി ഇവരെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.

Related News