വൈദ്യുതി മുടക്കം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്; ലിഫ്റ്റ് ഉപയോ​ഗിക്കരുതെന്ന് ഫയർഫോഴ്സ് നിർദേശം

  • 18/08/2024


കുവൈത്ത് സിറ്റി: ചില പ്രദേശങ്ങളിൽ വൈദ്യുതി മുടക്കം ഉണ്ടാകുമെന്ന് വൈദ്യുതി-ജല മന്ത്രാലയത്തിൻ്റെ അറിയിപ്പ് ഉള്ളതിനാൽ ഈ കാലയളവിൽ എലിവേറ്ററുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ഫയർഫോഴ്‌സ് പൊതുജനങ്ങളോട് നിർദ്ദേശിച്ചു. എലിവേറ്റർ പ്രവർത്തനം നിർത്തുകയോ വൈദ്യുതി തകരാർ സംഭവിക്കുകയോ ചെയ്താൽ ശാന്തരായിരിക്കാനും എലിവേറ്ററിൻ്റെ വാതിൽ തുറക്കാൻ ശ്രമിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും എമർജൻസി നമ്പറായ 112-ൽ വിളിക്കണമെന്നും ഫയർഫോഴ്സ് നിർദേശിച്ചു. 

രാജ്യത്തെ പവർ ഗ്രിഡ് സുസ്ഥിരമാക്കുന്നതിന് ഒരു മണിക്കൂർ നിരവധി റെസിഡൻഷ്യൽ ഏരിയകളിലെ വൈദ്യുതി വിച്ഛേദിക്കുമെന്നാണ് വൈദ്യുതി മന്ത്രാലയം അറിയിച്ചത്. ജലീബ് അൽ ഷുവൈഖ്, ഹവല്ലി, മുബാറക് അൽ കബീർ, സബാഹ് അൽ അഹമ്മദ്, അൽ ഒമരിയ, ഫർവാനിയ, ഓൾഡ് ജഹ്‌റ, അബു ഫാത്തിറ, അബ്ദുള്ള അൽ മുബാറക്, വെസ്റ്റ് അബ്ദുള്ള അൽ മുബാറക്, ജാബർ അൽ അഹമ്മദ്, ജഹ്‌റ, ഫഹദ് അൽ അഹമ്മദ്, ഹാദിയ, സാൽമിയ, ഈസ്റ്റ് ഹവല്ലി, ഖൈതാൻ, ഫുനൈറ്റിസ് മേഖലകളിലാണ് വൈദ്യുതി മുടക്കം ഉണ്ടാവുക.

Related News