കുവൈത്തിൽ ഹ്യുമിഡിറ്റി ഉയരും; താപനിലയിൽ ചെറിയ കുറവുണ്ടാകുമെന്ന് കാലാവസ്ഥ വിദ​ഗ്ധൻ

  • 19/08/2024


കുവൈത്ത് സിറ്റി: വരും ദിവസങ്ങളിൽ രാജ്യത്ത് ഹ്യുമിഡിറ്റി ഉയരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഇന്ന് പരമാവധി താപനില 47 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്ന് കാലാവസ്ഥ വി​ദ​ഗ്ധൻ ഫഹദ് അൽ ഒട്ടൈബി പറഞ്ഞു. കുവൈത്ത് എയർപോർട്ടിൽ ഇന്നലെ രേഖപ്പെടുത്തിയ ഹ്യുമിഡിറ്റി നിരക്ക് 33 ശതമാനമായിരുന്നു. തീരപ്രദേശങ്ങളിൽ 80 ശതമാനത്തിലധികം എത്തി. നാളെയും ഇത് തുടരുമെന്നും അടുത്ത ചൊവ്വാഴ്ച്ച നേരിയ തോതിൽ കുറയുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്ത് ഉഷ്ണ തരംഗം അനുഭവപ്പെട്ടു. ചില പ്രദേശങ്ങളിൽ 51 ഡിഗ്രി താപനില രേഖപ്പെടുത്തി. ഇന്ന് അത് മൂന്ന് ഡിഗ്രി സെൽഷ്യസ് കുറയുമെന്ന് പ്രതീക്ഷിക്കുന്നു.

Related News