വിദേശകാര്യമന്ത്രിയുടെ സന്ദർശനം നരേന്ദ്ര മോദിയുടെ കുവൈറ്റ് സന്ദർശനങ്ങൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാൻ

  • 19/08/2024

 


കുവൈറ്റ് സിറ്റി : ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉടൻ കുവൈറ്റ് സന്ദർശിച്ചേക്കും . വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിൻ്റെ കുവൈറ്റ് സന്ദർശനം പൂർത്തിയാക്കിയ ശേഷം, കുവൈറ്റ് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ-യഹ്യ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈറ്റ് സന്ദർശനത്തിനുള്ള ക്രമീകരണങ്ങൾ അന്തിമമാക്കാൻ ഇന്ത്യൻ മന്ത്രിയുടെ സന്ദർശനം സഹായിച്ചതായി ഊന്നിപ്പറഞ്ഞു. കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹ് എന്നിവരുമായുള്ള ജയശങ്കറിന്റെ കൂടിക്കാഴ്ചകൾ ഇന്ത്യ കുവൈറ്റ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും മന്ത്രി അൽ-യഹ്യ വിശേഷിപ്പിച്ചു.

Related News