ലോകത്തിലെ മികച്ച 10 എണ്ണ ശുദ്ധീകരണശാലകളിൽ കുവൈത്തിലെ അൽ സൂർ റിഫൈനറിയും

  • 19/08/2024


കുവൈത്ത് സിറ്റി: ലോകത്തിലെ മികച്ച 10 എണ്ണ ശുദ്ധീകരണശാലകളിൽ എട്ടാം സ്ഥാനത്ത് കുവൈത്തിലെ അൽ സൂർ റിഫൈനറി. 2022ൽ പ്രവർത്തനം ആരംഭിച്ച റിഫൈനറിക്ക് പ്രതിദിനം 615,000 ബാരൽ ശുദ്ധീകരണ ശേഷിയുണ്ട്. ഈ ശേഷി ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും വലിയ പത്ത് റിഫൈനറികളിൽ നിന്നുള്ള മൊത്തം ശുദ്ധീകരണ ഉൽപാദനത്തിൻ്റെ 8.54 ശതമാനവും അൽ സൂർ റിഫൈനറിയാണ് നിർവഹിക്കുന്നത്. ഇത് പ്രതിദിനം 7.197 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ സംസ്കരിക്കുന്നു.

കുവൈത്ത് ഇൻ്റഗ്രേറ്റഡ് പെട്രോളിയം ഇൻഡസ്ട്രീസ് കമ്പനിയുടെ (KIPIC) ഉടമസ്ഥതയിലുള്ള അൽ സൂർ റിഫൈനറിയാണ് ഗൾഫ്, അറബ് മേഖലകളിൽ നിന്ന് ലോകത്തിലെ ഏറ്റവും മികച്ച പത്ത് റിഫൈനറികളുടെ പട്ടികയിൽ ഇടം ഏക റിഫൈനറി. റിഫൈനറിക്ക് നെറ്റ് റിഫൈനിംഗ് ഇൻഡക്സിൽ 7.1 സ്കോർ ലഭിച്ചു. കനത്ത ക്രൂഡ് ഓയിൽ പ്രോസസ്സ് ചെയ്യാനും ഉയർന്ന മൂല്യമുള്ള ഡെറിവേറ്റീവുകളുടെ ഒരു ശ്രേണി ഉത്പാദിപ്പിക്കാനും രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഈ റിഫൈനറി.

Related News