നേപ്പാളി പൗരന്മാരുടെ 87,000 വിസ അപേക്ഷകൾ അംഗീകരിച്ചു, 10 മാസത്തിനുള്ളിൽ 185,000 കുവൈത്തി ദിനാർ നഷ്ടപരിഹാരം

  • 19/08/2024


കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് നേപ്പാളീസ് പൗരന്മാരുടെ 87,000 തൊഴിൽ വിസ അപേക്ഷകൾക്ക് അംഗീകാരം ലഭിച്ചതായി രാജ്യത്തെ നേപ്പാൾ അംബാസഡർ ഘാന ശ്യാം ലാംസാൽ. 759 ​ഗാർഹിക തൊഴിലാളികളുടെ നാട്ടിലേക്ക് മടങ്ങുന്നതായും അദ്ദേഹം സ്ഥിരീകരിച്ചു. 13,000-ലധികം പാസ്‌പോർട്ടുകളുടെ പുതുക്കൽ അല്ലെങ്കിൽ പുതിയത് നൽകാൻ സാധിച്ചു. ഘാന ശ്യാം ലാംസാൽ സ്ഥാനം ഏറ്റെടുത്ത് 10 മാസത്തിനുള്ളിൽ 185,000 കുവൈത്തി ദിനാർ ആണ് നഷ്ടപരിഹാരമായി നേപ്പാളിന് ലഭിച്ചത്.

രാജ്യത്തെ നേപ്പാൾ സമൂഹത്തിൻ്റെ പ്രതിനിധികളുമായി അടുത്തിടെ കൂടിക്കാഴ്ച നടത്തിയതായി ലാംസൽ പറ‍ഞ്ഞു. മേൽപ്പറഞ്ഞ കാലയളവിനുള്ളിൽ എംബസിയുടെ നേട്ടങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. കുവൈത്തിലും ഇറാഖിലും 63 നേപ്പാളികൾ മരിച്ചതായും അവരുടെ മൃതദേഹങ്ങൾ കഴിഞ്ഞ പത്ത് മാസത്തിനിടെ നേപ്പാളിലേക്ക് െത്തിച്ചതായും അദ്ദേഹം പറഞ്ഞു. രോഗബാധിതരായ 16 തൊഴിലാളികൾക്ക് നേപ്പാളിലേക്ക് മടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ എംബസി ലഘൂകരിച്ചതായും മറ്റ് നാല് പേർ നിലവിൽ രാജ്യത്ത് ചികിത്സയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News