ഉത്പാദന യൂണിറ്റുകൾക്ക് തകരാറിൽ; കുവൈത്തിൽ 53 പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങി

  • 19/08/2024


കുവൈത്ത് സിറ്റി: രാജ്യത്തിൻ്റെ വൈദ്യുത സംവിധാനത്തിൻ്റെ സ്ഥിരത നിലനിർത്താൻ കനത്ത വൈദ്യുതി ഉപഭോഗമുള്ള ചില പ്രദേശങ്ങളിൽ വൈദ്യുതി വിച്ഛേദിക്കേണ്ടതായി വരുമെന്ന് വൈദ്യുതി മന്ത്രാലയം ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. സുബിയയിലെയും വെസ്റ്റ് ദോഹയിലെയും പവർ പ്ലാൻ്റുകളിലെ നിരവധി വൈദ്യുതോൽപ്പാദന യൂണിറ്റുകൾ തകരാറിലായതാണ് കാരണം. വൈദ്യുതി മുടക്കം സംബന്ധിച്ച അപ്‌ഡേറ്റുകൾ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ അറിയിക്കുമെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. കഴിഞ്ഞദിവസത്തെ പവർകട്ട് 44 റെസിഡൻഷ്യൽ പ്രദേശങ്ങൾ , 6 വ്യാവസായിക മേഖലകൾ , 3 കാർഷിക മേഖലകൾ ഉൾപ്പെടെ 53 ഭാഗങ്ങളിൽ പ്രോഗ്രാം ചെയ്ത വൈദ്യുതി മുടക്കം നേരിട്ടു.  

തിരക്കേറിയ സമയങ്ങളിൽ - രാവിലെ 11:00 മുതൽ വൈകുന്നേരം 5:00 വരെ വൈദ്യുതി ഉപഭോഗം യുക്തിസഹമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ പൊതുജനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു. ഗ്യാസ് വിതരണം തടസപ്പെട്ടതിനെ തുടർന്നാണ് ചില ജനവാസ മേഖലകളിൽ വൈദ്യുതി വിച്ഛേദിക്കാൻ മന്ത്രാലയം തീരുമാനിച്ചതെന്ന് മന്ത്രാലയത്തിൻ്റെ ചുമതലയുള്ള അണ്ടർസെക്രട്ടറി എൻജിനീയർ ഹൈതം അൽ അലി വിശദീകരിച്ചു.

Related News