കുവൈത്തിൽ വ്യാപക പരിശോധന; 190 പേർ അറസ്റ്റിൽ, 61 വാഹനങ്ങൾ പിടിച്ചെടുത്തു

  • 19/08/2024


കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ആഴ്‌ച വിവിധ ഗവർണറേറ്റുകളിലുടനീളം സുരക്ഷാ, ട്രാഫിക് ക്യാമ്പയിനുകൾ കർശനമാക്കി. വിവിധ കുറ്റകൃത്യങ്ങൾക്ക് വാണ്ടഡ് ലിസ്റ്റിൽ ഉണ്ടായിരുന്ന 190 പേരെ അറസ്റ്റ് ചെയ്യുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൂടാതെ, ഓഗസ്റ്റ് 11 നും 17 നും ഇടയിൽ 15,866 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്സ് സെക്ടറിൽ നിന്നുള്ള പ്രസ്താവന പ്രകാരം, ക്രിമിനൽ ശിക്ഷ വിധിക്കപ്പെട്ട ഒമ്പത് പേരെയും ഔദ്യോഗിക തിരിച്ചറിയൽ രേഖയില്ലാത്ത 80 പേരെയും റെസിഡൻസി പെർമിറ്റ് കാലഹരണപ്പെട്ട 80 പേരെയും പിടികൂടിയിട്ടുണ്ട്. മയക്കുമരുന്ന് കൈവശം വെച്ചതായി സംശയിക്കുന്ന 12 പേരെയും മദ്യം കൈവശം വച്ചതിന് രണ്ട് പേരെയും അബോധാവസ്ഥയിൽ ആയിരുന്ന ഏഴ് പേരെയും അറസ്റ്റ് ചെയ്തു.

Related News