കുവൈത്തിൽ പുതിയ ഡിറ്റൻഷൻ, ഡിപോർട്ടേഷൻ സെന്റർ പ്രവർത്തനം തുടങ്ങി

  • 19/08/2024


കുവൈത്ത് സിറ്റി: കറക്ഷണൽ സ്ഥാപനങ്ങളുടെ ജനറൽ അഡ്മിനിസ്ട്രേഷൻ നാടുകടത്തൽ, താത്കാലിക തടങ്കൽകാര്യ വകുപ്പിനായി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ പ്രവർത്തനം ആരംഭിച്ചു. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിൻ്റെ നിർദ്ദേശപ്രകാരം സുലൈബിയ ഏരിയയിലാണ് കെട്ടിടം നിർമ്മിച്ചത്. നാടുകടത്തപ്പെടാൻ പോകുന്ന പുരുഷന്മാരും സ്ത്രീകളും പുതിയ സൗകര്യത്തിലേക്ക് മാറ്റുന്നത് പല ഘട്ടങ്ങളിലായി നടക്കും.

തിരുത്തൽ സ്ഥാപനങ്ങളിലെ അന്തേവാസികളുടെ ആവശ്യങ്ങൾ പരി​ഗണിച്ച് കൊണ്ടാണ് പുതിയ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. വിവിധ സേവന സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടാണ് സെന്റർ പ്രവർത്തിക്കുക. അന്തേവാസികളുടെ അവകാശങ്ങൾ വർധിപ്പിക്കുക, അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന തരത്തിൽ സൗകര്യങ്ങൾ നവീകരിക്കുക, ആവശ്യമായ പരിചരണം ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള വിപുലമായ വികസന പദ്ധതികളുടെ ഭാഗമാണ് സെന്റർ ആരംഭിച്ചത്.

Related News