ഗാർഹിക തൊഴിലാളികളുടെ ഒളിച്ചോട്ട പ്രശ്‌നം പരിഹരിക്കാനുള്ള തന്ത്രവുമായി കുവൈത്ത്

  • 19/08/2024

കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികൾ അവരുടെ തൊഴിലുടമകളിൽ നിന്ന് ഒളിച്ചോടുന്നത് പൗരന്മാരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നു. ഗാർഹിക തൊഴിലാളികളെ റസ്റ്റോറൻ്റുകൾ, കഫേകൾ, ജിമ്മുകൾ എന്നിവയിൽ ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് ആകർഷിക്കുന്ന ലേബർ റിക്രൂട്ട്‌മെൻ്റ് ഓഫീസുകളുടെയും ബ്രോക്കർമാരുടെയും വ്യാപനം വലിയ പ്രതിസന്ധിയാകുന്നുണ്ട്. ​ഗാർഹിക തൊഴിലാളികൾ ഒളിച്ചോടിയാൽ പൗരന്മാർ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതിൻ്റെ ആവശ്യകത അഭിഭാഷകർ ഊന്നിപ്പറഞ്ഞു.

ഈ നടപടികളിൽ തൊഴിലാളികൾ ഒളിച്ചോടിയതായി റിപ്പോർട്ട് ഉടൻ ഫയൽ ചെയ്യലും മാൻപവർ അതോറിറ്റിയും (PAM) ലേബർ റിക്രൂട്ട്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റുമായും ബന്ധപ്പെടുന്നതും ഉൾപ്പെടുന്നു. ​ഗാർഹിക തൊഴിലാളി ആറുമാസത്തിൽ താഴെയാണ് ജോലി ചെയ്തിട്ടുള്ളതെങ്കിൽ, റിക്രൂട്ട്‌മെൻ്റ് ഫീസും റിട്ടേൺ ടിക്കറ്റിൻ്റെ വിലയും തിരികെ നൽകാൻ ലേബർ റിക്രൂട്ട്‌മെൻ്റ് ഓഫീസ് ബാധ്യസ്ഥരാണെന്ന് അവർ വ്യക്തമാക്കി. 500 കുവൈത്തി ദിനാർ വരെയുള്ള ക്ലെയിമുകളോടെ നഷ്ടപരിഹാരത്തിനായി ഒരു സിവിൽ സ്യൂട്ട് ഫയൽ ചെയ്യാൻ പൗരന്മാർക്ക് അവകാശമുണ്ട്. 

അതേസമയം, തൊഴിലുടമയെ ഉപേക്ഷിക്കുന്ന ഗാർഹിക തൊഴിലാളികളെ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു സംവിധാനം മാൻപവർ അതോറിറ്റി തയ്യാറാക്കിയിട്ടുണ്ട്. ഇങ്ങനെ മുങ്ങുന്ന തൊഴിലാളികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. സ്പോൺസർഷിപ്പ് കാലാവധി അവസാനിച്ചതാണേൽ റിട്ടേൺ ടിക്കറ്റിൻ്റെ നഷ്ടപരിഹാരവും ഉത്തരവാദിത്തവും നിർണ്ണയിക്കാൻ പരാതി ജുഡീഷ്യറിക്ക് കൈമാറുകയും ചെയ്യും,

Related News