സൂപ്പ‍ർമൂൺ ബ്ലൂ മൂൺ പ്രതിഭാസം കുവൈത്തിലും ദൃശ്യമായി

  • 20/08/2024


കുവൈത്ത് സിറ്റി: പൂർണ ചന്ദ്രനെ മിഴിവോടെ കാണാനാകുന്ന 'സൂപ്പ‍ർമൂൺ ബ്ലൂ മൂൺ' പ്രതിഭാസം കുവൈത്തിലും ദൃശ്യമായി. അപൂർവ്വമായി മാത്രം വരുന്ന പ്രതിഭാസമാണ് ഇത്. സാധാരണ പൗ‌ർണമി ദിവസങ്ങളിലേതിനേക്കാനാൾ അൽപ്പം കൂടി വലിപ്പത്തിലാണ് ചന്ദ്രൻ ദൃശ്യമായത്. സാധാരണയിലും മുപ്പത് ശതമാനം വരെ കൂടുതൽ തെളിച്ചവും ഇന്നലെ ചന്ദ്രബിംബത്തിന് അനുഭവപ്പെട്ടു. ഇത്തരത്തിലൊരു ബ്ലൂ മൂൺ കാണണമെങ്കിൽ ഇനി 2026 മേയ് മാസം വരെ കാത്തിരിക്കണം. 

സൂര്യാസ്തമയത്തോടെ ചക്രവാളത്തിൽ ചന്ദ്രൻ അതിൻ്റെ പൂർണ്ണ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു, ജ്യോതിശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ ഈ അപൂർവ സംഭവത്തിന് ശേഷം, ഈ വർഷം അവസാനം വരെ ജ്യോതിശാസ്ത്ര സംഭവങ്ങളുടെ ഒരു പരമ്പര തന്നെ കുവൈത്തിലുണ്ടാകും. ഭൂമിയെ ചുറ്റിപ്പറ്റിയുള്ള ഭ്രമണപഥത്തിൽ ഭൂമിയോട് ഏറ്റവും അടുത്തുള്ള സ്ഥലത്ത് പൂർണ്ണ ചന്ദ്രൻ പ്രത്യക്ഷപ്പെടുമ്പോഴാണ് സൂപ്പർമൂൺ എന്ന പ്രതിഭാസം സംഭവിക്കുന്നത്

Related News