ബാച്ചിലർമാർ താമസിക്കുന്ന ഖൈത്താനിലെ 26 കെട്ടിടങ്ങളിൽ വൈദ്യുതി വിച്ഛേദിച്ചു

  • 20/08/2024


കുവൈറ്റ് സിറ്റി : വൈദ്യുതി, ജല മന്ത്രാലയത്തിൻ്റെ സഹകരണത്തോടെ ഖൈത്താൻ പ്രദേശത്തെ ബാച്ചിലർമാർ താമസിക്കുന്ന 26 അനധികൃത കെട്ടിടങ്ങളിൽ വൈദ്യുതി വിച്ഛേദിച്ചതായി മുനിസിപ്പാലിറ്റി ഇന്ന് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. നിയമലംഘനം നടത്തുന്ന വസ്തുവകകൾക്കുള്ള വൈദ്യുതി വിച്ഛേദിക്കുന്നത് നിയമനടപടികൾക്ക് ശേഷമാണെന്ന് മുനിസിപ്പാലിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു. അതിൽ ഏറ്റവും പ്രധാനം ലംഘനം നടത്തുന്ന പ്രോപെര്ടിയില് അറിയിപ്പ് സ്റ്റിക്കർ സ്ഥാപിക്കുക എന്നതാണ്. സ്വകാര്യ പാർപ്പിട മേഖലകളിൽ ഈ പ്രതിഭാസം വ്യാപിക്കുന്നത് പരിമിതപ്പെടുത്തുന്നതിനായി, ബാച്ചിലർമാർ താമസിക്കുന്നതായി കണ്ടെത്തിയ വസ്തുവകകളുടെ ഉടമകൾക്കെതിരെ പരിശോധനാ സംഘങ്ങൾ മുമ്പ് ലംഘന റിപ്പോർട്ടുകൾ നൽകിയിരുന്നതായി മുനിസിപ്പാലിറ്റി അറിയിച്ചു.

Related News