കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പ്രവാസിക്ക് ദാരുണാന്ത്യം

  • 20/08/2024


കുവൈത്ത് സിറ്റി: റുമൈതിയ മേഖലയിലെ വീടിൻ്റെ മൂന്നാം നിലയിൽ നിന്ന് വീണ് പ്രവാസി എലിവേറ്റർ മെയിൻ്റനൻസ് ടെക്‌നീഷ്യന് ദാരുണാന്ത്യം. ജോലിക്കിടെ അപകടമുണ്ടായാണ് ഈജിപ്ഷ്യൻ പൗരൻ മരണപ്പെട്ടത്. അപകടത്തെക്കുറിച്ച് ഒരു സഹപ്രവർത്തകൻ ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓപ്പറേഷൻസ് റൂമിൽ അറിയിച്ചു. സെക്യൂരിറ്റി ജീവനക്കാരും ആംബുലൻസുകളും ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് എത്തി. ​ഗുരുതരമായി പരിക്കേറ്റ നിലയിലാണ് പ്രവാസിയെ കണ്ടെത്തിയത്. പാരാമെഡിക്കുകൾ ടെക്നീഷ്യൻ്റെ മരണം സ്ഥിരീകരിക്കുകയും ഫോറൻസിക് വിഭാഗത്തെയും ഫോറൻസിക് ഡോക്ടറെയും അറിയിക്കുകയും മൃതദേഹം മാറ്റാൻ ഉത്തരവിടുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥർ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related News