കുവൈത്തിൽ ഈ വർഷത്തെ ശൈത്യകാല വാക്‌സിനേഷൻ ക്യാമ്പയിൻ ആരംഭിച്ചു

  • 02/09/2024


കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയം ഈ വർഷത്തെ ശൈത്യകാല വാക്‌സിനേഷൻ ക്യാമ്പയിൻ ആരംഭിച്ചു. സയ്യിദ് അബ്ദുൾ റസാഖ് അൽ സൽസല ഹെൽത്ത് സെൻ്ററിലാണ് വാക്സിനേഷൻ. സമൂഹത്തിലെ എല്ലാ അംഗങ്ങളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനും ആവശ്യമായ സംരക്ഷണം നൽകുന്നതിനുമാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നതെന്ന് പ്രതിരോധ കുത്തിവയ്പ്പിൻ്റെ ആദ്യ ഡോസ് സ്വീകരിച്ച ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അബ്ദുൾ വഹാബ് അൽ അവാദി പറഞ്ഞു.

സീസണൽ ഇൻഫ്ലുവൻസ വാക്‌സിൻ, ബാക്‌ടീരിയൽ ന്യുമോണിയയ്‌ക്കെതിരായ വാക്‌സിനേഷൻ എന്നിങ്ങനെ ഈ വർഷത്തെ ക്യാമ്പയിനിൽ പ്രധാനപ്പെട്ടതും ആവശ്യമുള്ളതുമായ നിരവധി വാക്‌സിനേഷനുകൾ ഉൾപ്പെടുന്നു. രാജ്യത്തെ ഗവർണറേറ്റുകളിലുടനീളമുള്ള നിരവധി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കൂടാതെ ആശുപത്രികളിലെ പ്രതിരോധ ആരോഗ്യ വകുപ്പുകളിലായി വിതരണം ചെയ്യുന്ന 57 സ്ഥലങ്ങളിൽ ഇവ ലഭ്യമാണ്. വാക്സിനുകൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും അവ ലഭ്യമാക്കുന്നത് ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഈ നടപടികൾ.

Related News