റിയൽ എസ്റ്റേറ്റ് തട്ടിപ്പ് കേസ്; പ്രവാസിക്ക് 10 വർഷം തടവും വൻ തുക പിഴയും

  • 02/09/2024


കുവൈത്ത് സിറ്റി: റിയൽ എസ്റ്റേറ്റ് തട്ടിപ്പ് കേസിൽ സിറിയൻ വ്യവസായിക്ക് 10 വർഷം തടവും മൂന്ന് മില്യൺ കെഡി പിഴയും വിധിച്ച കീഴ്ക്കോടതിയുടെ വിധി കാസേഷൻ കോടതി ശരിവച്ചു. ചില പൗരന്മാർ മക്കയിൽ ഹോട്ടൽ അപ്പാർട്ടുമെൻ്റുകൾ വാങ്ങിയതായി കേസ് ഫയലുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഇവ വ്യാജ സ്വത്തുക്കളാണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് പൗരന്മാർ കേസ് ഫയൽ ചെയ്തത്. റിയൽ എസ്റ്റേറ്റ് തട്ടിപ്പിന് ഇരയായ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കോടതി തീരുമാനങ്ങളിലൊന്നായാണ് ഈ വിധിയെ മിഷാരി അൽ അസിമി ലോ ഓഫീസിൽ നിന്നുള്ള അറ്റോർണി അലി അൽ അത്തർ കണക്കാക്കുന്നത്. കുറ്റകൃത്യങ്ങൾ ചെയ്യാനും പൗരന്മാരുടെ പണം തട്ടിയെടുക്കാനും ഉപയോഗിക്കുന്ന കമ്പനികൾക്കെതിരെ നടപടി കടുപ്പിക്കണമെന്ന് സർക്കാർ ഏജൻസികളോട് അൽ അത്തർ ആവശ്യപ്പെട്ടു.

Related News