മലബാർ ഗോൾഡ് & ഡയമണ്ട്സ് ആഗോള വിപുലീകരണ പദ്ധതിയുടെ പുതിയ ഘട്ടത്തിലേക് ചുവടുവെയ്ക്കുന്നു ; ഒരു മാസത്തിനുള്ളിൽ 20 പുതിയ ഷോറൂമുകൾ ആരംഭിക്കും

  • 02/09/2024



13 രാജ്യങ്ങളിലായി 355-ലധികം ഷോറൂമുകളുള്ള ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി ശ്രുംഖലയായ മലബാർ ഗോൾഡ് & ഡയമണ്ട്‌സ് ആഗോള വിപുലീകരണ പദ്ധതിയുടെ അടുത്ത ഘട്ടം അനാവരണം ചെയ്തു; ഒക്ടോബറിൽ 20 പുതിയ ഷോറൂമുകൾ ആരംഭിക്കും. ഇന്ത്യ, ജിസിസി, യുഎസ്എ എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ പുതിയ ഷോറൂമുകൾ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. പുതിയ ആഗോള വിപുലീകരണ പദ്ധതി ബ്രാൻഡിൻ്റെ മുന്നോട്ടുള്ള വളർച്ചയിൽ ഒരു സുപ്രധാന അധ്യായമായിരിക്കും. ലോകത്തിലെ ഏറ്റവും വലുതും വിശ്വസനീയവുമായ ജ്വല്ലറി റീട്ടെയിൽ ശൃംഖലകളിൽ ഒന്നായി മാറാൻ ഇത് ബ്രാൻഡിനെ കൂടുതൽ പ്രാപ്തമാക്കും.

ഇന്ത്യയിലെ വിപുലീകരണ പദ്ധതിയുടെ ഭാഗമായി ഉത്തർപ്രദേശിൽ 3 ഷോറൂമുകളും ഡൽഹി, മഹാരാഷ്ട്ര, കർണാടക, രാജസ്ഥാൻ എന്നിവിടങ്ങളിൽ 2 ഷോറൂമുകൾ വീതവും ഒഡീഷ, തെലങ്കാന, പശ്ചിമ ബംഗാൾ, പഞ്ചാബ് എന്നിവിടങ്ങളിൽ 1 ഷോറൂം വീതവും ആരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. അന്താരാഷ്ട്രതലത്തിൽ, ഇതിനോടകം ശക്തമായ സാന്നിധ്യമുള്ള യുഎഇ, ഖത്തർ, കെഎസ്എ എന്നിവിടങ്ങളിലെ മുവൈല ഷാർജ, മുഐതർ & നഖീൽ മാൾ എന്നീ മേഖലകളിൽ കൂടുതൽ ഷോറൂമുകൾ തുറന്നു ബ്രാൻഡിന്റെ സാന്നിധ്യം കൂടുതൽ വിപുലീകരിക്കും. ലോസ് ഏഞ്ചൽസിലെ അർട്ടെസിയ, ജോർജിയയിലെ അറ്റ്ലാൻ്റ എന്നിവിടങ്ങളിൽ 2 പുതിയ ഷോറൂമുകൾ ആരംഭിക്കുന്നതോടെ വടക്കേ അമേരിക്കയിൽ വളർന്നു വരുന്ന ബ്രാൻഡിൻ്റെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തും.

ലോകത്തിലെ നമ്പർ വൺ ജ്വല്ലറി റീട്ടെയ്‌ലർ ആവുകയെന്ന ഞങ്ങളുടെ ലക്ഷ്യത്തെ മുൻനിർത്തിയാണ് ഒക്ടോബറിൽ 20 പുതിയ ഷോറൂമുകൾ കൂടി ആരംഭിക്കുന്നത്. ഞങ്ങളുടെ ബിസിനസിന് മാത്രമല്ല മറിച്ചു സമൂഹത്തിനു കൂടി നേട്ടമുണ്ടാക്കുന്ന സുസ്ഥിരവും ഉത്തരവാദിത്തത്തോടെയുമുള്ള വളർച്ച കൈവരിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ഞങ്ങൾ ലക്ഷ്യം വെക്കുന്നത്. ധാർമികമായ ബിസിനസ് സമ്പ്രദായങ്ങൾ, ഉത്തരവാദിത്തത്തോടെയുള്ള ഖനനം, സുസ്ഥിരത എന്നിവയോടുള്ള ഞങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയിലൂടെ, 2023-24 വർഷത്തിലെ പ്രെസ്റ്റീജിയസ് ഇന്ത്യ ഗോൾഡ് കോൺഫെറെൻസിൽ വെച്ച് റെസ്പോണ്സിബിൾ ജ്വല്ലറി ഹൗസ് എന്ന അംഗീകാരം നേടാനായതിൽ ഞങ്ങൾ അഭിമാനിക്കുന്നു. വിശ്വസം, സുതാര്യത, ഗുണനിലവാരം എന്നീ മൂല്യങ്ങളിൽ ബ്രാൻഡ്‌ അടിയുറച്ചു വിശ്വസിക്കുന്നു. എല്ലാ പുതിയ ഷോറൂമുകളും ഈ മൂല്യങ്ങൾ അടിസ്ഥാനമാക്കി പ്രവർത്തിക്കും.

സമൂഹത്തിൽ നല്ല മാറ്റങ്ങൾ കൊണ്ട് വരാൻ ഞങ്ങൾ തീർത്തും പ്രതിജ്ഞാബദ്ധരാണ്. അതുകൊണ്ടു തന്നെ ലാഭത്തിന്റെ 5% ഞങ്ങൾ പ്രവർത്തിക്കുന്ന എല്ലാ പ്രദേശങ്ങളിലെയും ESG സംരംഭങ്ങൾക്കായി നീക്കിവെയ്ക്കുന്നുണ്ടെന്നും മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് പറഞ്ഞു.




ബ്രാൻഡിന്റെ മികവിനോടുള്ള പ്രതിബദ്ധതയുമായി ഒത്തുപോകുന്ന ആകർഷകമായ ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്ന പരമ്പരാഗതവും സമകാലികവുമായ അഭരണശേഖരം എല്ലാ ഷോറൂമുകളിലും ലഭ്യമാക്കും. ഉപഭോക്താക്കളുടെ സൗകര്യത്തിനും സംതൃപ്തിക്കും മുൻഗണന നൽകി, കസ്റ്റമൈസ്ഡ് ജ്വല്ലറി ഡിസൈൻ സേവനങ്ങൾ, ആഡംബരപൂർണമായ ലോഞ്ച് ഏരിയ എന്നിങ്ങനെ വിവിധ സജ്ജീകരണങ്ങൾ പുതിയ ഷോറൂമുകളിൽ ഉണ്ടായിരിക്കും.

ചുരുങ്ങിയ കാലയളവിൽ 20 പുതിയ ഷോറൂമുകൾ ആരംഭിക്കാനുള്ള ഞങ്ങളുടെ തീരുമാനം, ഞങ്ങളുടെ ശക്തമായ വളർച്ചാ തന്ത്രങ്ങളെയും വിപണികളിലെ ഞങ്ങളുടെ ആത്മവിശ്വാസത്തെയും എടുത്തുകാണിക്കുന്നു. പുതിയ മേഖലകളിലേക്കു വികസനത്തിലൂടെയും നിലവിലെ വിപണികളിൽ ഞങ്ങളുടെ സാന്നിധ്യം വർധിപ്പിക്കുന്നതിലൂടെയും കൂടുതൽ ആഴത്തിൽ വിപണിയിലേക് കടന്നു ചെല്ലാൻ ഞങ്ങൾക്ക് കഴിയുന്നു. വെറുമൊരു അഭരണം എന്നതിലുപരി, ഞങ്ങളുടെ ഉപഭോക്താക്കളെ ആകർഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന, ഒപ്പം അവരുടെ വ്യക്തിഗത ശൈലിയും സാംസ്കാരിക പൈതൃകവും പ്രതിഫലിപ്പിക്കുന്ന ഏറ്റവും മികച്ച ആഭരണങ്ങൾ കണ്ടെത്താൻ അവരെ സഹായിക്കുകയും ചെയ്യുന്ന സമാനതകളില്ലാത്ത അനുഭവം നൽകുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, ”മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഇൻ്റർനാഷണൽ ഓപ്പറേഷൻസ് എംഡി ഷംലാൽ അഹമ്മദ് പറഞ്ഞു.

സമാനതകളില്ലാത്ത ഗുണനിലവാരം, സേവന വിശ്വാസ്യത, വില്പനാനന്തര സേവനം തുടങ്ങിയ ഉപഭോക്തൃ സൗഹൃദപരമായ പോളിസികൾ ആവിഷ്കരിക്കുന്നതിൽ മലബാർ ഗോൾഡ് & ഡയമണ്ട്സ് എന്നും മുൻപന്തിയിലാണ്. ഓരോ പർച്ചേസിനും 100% എക്സ്ചേഞ്ച് വാല്യൂ, ഫ്രീ മെയിന്റനൻസ്, ബൈബാക്ക് ഗ്യാരന്റി, ഫെയർ പ്രൈസ്, റെസ്പോണ്സിബിൾ സോഴ്‌സിംഗ് തുടങ്ങി 10 മലബാർ പ്രോമിസുകളാണ് ബ്രാൻഡ്‌ ഉറപ്പുനൽകുന്നത്.

"ഇന്ത്യൻ വിപണിയുടെ വിപുലമായ സാധ്യതകൾ കണക്കിലെടുക്കുമ്പോള്‍, ഞങ്ങളുടെ വിപുലീകരണ പദ്ധതികൾ പ്രാഥമികമായ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇന്ത്യൻ വിപണിയിൽ തന്നെയാണ്. സർക്കാർ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതോടെ, സ്വർണത്തിന്റെ ആവശ്യകതയിൽ വലിയ വർദ്ധനവ് ഉണ്ടാകാനിടയുണ്ടെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. അതുകൊണ്ടു തന്നെ ഞങ്ങളുടെ പോർട്ട്ഫോളിയോയിലേക്ക് കൂട്ടിച്ചേർത്തിട്ടുള്ള പാരമ്പര്യതനിമയും പുതുമയും കരവിരുതും ചേർന്ന അതിവിപുലമായ ആഭരണ ശ്രേണി കൂടുതൽ ഉപഭോക്താക്കളിലേക്കെത്താൻ 
ഞങ്ങളെ സഹായിക്കും. അത് ഞങ്ങളുടെ വിപണി സാന്നിധ്യത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് 
ഇന്ത്യൻ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഒ ആഷർ പറഞ്ഞു


ഒക്ടോബറിൽ 20 പുതിയ ഷോറൂമുകൾ ആരംഭിക്കുന്നത് കമ്പനിയുടെ വളർച്ചയിലെ സുപ്രധാന നേട്ടമാണെന്നിരിക്കെ, ഇത് വരും മാസങ്ങളിലെ ഞങ്ങളുടെ വിശാലമായ വിപുലീകരണ പദ്ധതികളുടെ ഒരു ഭാഗം മാത്രമാണ്. നിലവിലുള്ള വിപണികളിൽ സ്വാധീനം ശക്തമാക്കുന്നതിനൊപ്പം , ദക്ഷിണാഫ്രിക്ക, ഈജിപ്ത്, തുർക്കി, ബംഗ്ലാദേശ്, ഫ്രാൻസ്, ന്യൂസിലാൻഡ് തുടങ്ങിയ പുതിയ രാജ്യങ്ങളിലേക്ക് കൂടി പ്രവേശിക്കാൻ ഞങ്ങൾ തയ്യാറെടുക്കുകയാണ്. അറബ് വാല്യൂ ചെയിനിൽ 21 കാരറ്റ്‌ ആഭരണങ്ങളിലൂടെയും വെസ്റ്റേൺ വാല്യൂ ചെയിനിൽ 18 കാരറ്റ്‌ ആഭരണങ്ങളിലൂടെയും നമ്മുടെ ആഭരണ ശ്രേണി വിപുലീകരിക്കാനുള്ള പ്രവർത്തനങ്ങളിലാണ് നമ്മൾ. ഓമ്നി ചാനൽ സാദ്ധ്യതകൾ സമന്വയിപ്പിക്കുന്നതിലൂടെ പരമ്പരാഗത വ്യവസായ രീതികളിൽ നിന്നും കാലത്തിനൊത്ത സാങ്കേതികമായ മാറ്റങ്ങൾ സ്വീകരിക്കാൻ നമുക്ക് സാധിക്കുന്നുണ്ടെന്ന് മലബാർ ഗ്രൂപ് വൈസ് ചെയർമാൻ കെ പി അബ്ദുൾ സലാം അഭിപ്രായപ്പെട്ടു.

മലബാര്‍ ഗ്രൂപ്പ് ആരംഭിച്ചത് മുതല്‍ പാരിസ്ഥിതികവും സാമൂഹികവുമായ ഉത്തരവാദിത്തം പൂര്‍ണമായും നിറവേറ്റികൊണ്ടു ESG (Environmental, Social & Governance) വ്യവസ്ഥയെ അടിസ്ഥാനമാക്കിയാണ് ഓരോ പദ്ധതിയും നടപ്പിലാക്കി വരുന്നത്. ആരോഗ്യം, പാര്‍പ്പിടം, ഹംഗര്‍ ഫ്രീ വേള്‍ഡ്, വിദ്യാഭ്യാസം, പരിസ്ഥിതി, സ്ത്രീ ശാക്തീകരണം തുടങ്ങിയ നിരവധി സാമൂഹ്യ പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളിലും മലബാര്‍ ഗ്രൂപ്പ് നേതൃത്വം നല്‍കിവരുന്നു. ഉത്തരവാദിത്തവും സുസ്ഥിരതയും സമന്വയിപ്പിച്ചുകൊണ്ടുള്ള ബിസിനസാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ പ്രവര്‍ത്തനതത്വം. ലാഭത്തിന്റെ 5% വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചു വരുന്നു.


About Malabar Gold & Diamonds
 
1993-ല്‍ സ്ഥാപിതമായ മലബാര്‍ ഗ്രൂപ്പിന്റെ മുന്‍നിര ഇന്ത്യന്‍ ബിസിനസ്സ് കമ്പനിയാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്. 6.2 ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക വിറ്റുവരവുള്ള കമ്പനി നിലവില്‍ ആഗോളതലത്തില്‍ ആറാമത്തെ വലിയ ജ്വല്ലറി റീട്ടെയ്ലറായി നിലകൊള്ളുന്നു, ഇന്ന് ഇന്ത്യയിലുടനീളമുള്ള ഓഫീസുകള്‍, ഡിസൈന്‍ സെന്ററുകള്‍, മൊത്തവ്യാപാര യൂണിറ്റുകള്‍, ഫാക്ടറികള്‍ എന്നിവയ്ക്ക് പുറമെ മിഡില്‍ ഈസ്റ്റ്, ഫാര്‍ ഈസ്റ്റ്, യുഎസ്എ, യുകെ, കാനഡ & ഓസ്ട്രേലിയ എന്ന് തുടങ്ങി 13 രാജ്യങ്ങളിലായി 355 ലധികം റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിനുണ്ട്. 4,000-ലധികം ഷെയര്‍ഹോള്‍ഡര്‍മാരുടെ ഉടമസ്ഥതയിലുള്ള ഗ്രൂപ്പില്‍ 26-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 21,000-ത്തിലധികം പ്രൊഫഷണലുകള്‍ പ്രവര്‍ത്തിക്കുന്നു. www.malabargoldanddiamonds.com എന്ന് വെബ്‌സൈറ്റിലൂടെ ഉപഭോക്താക്കളുടെ സൗകര്യത്തിനനുസരിച്ച് അവരുടെ ഇഷ്ട ആഭരണം പര്‍ച്ചേസ് ചെയ്യാന്‍ സാധിക്കുന്നു. ആധുനിക വനിതകളുടെ അഭിരുചിക്കനുസരിച്ച ട്രെന്‍ഡി ലൈറ്റ് വെയ്റ്റ് കളക്ഷന്‍ ലഭ്യമാക്കുന്നതിനായി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ലൈഫ്‌സ്റ്റൈല്‍ ജ്വല്ലറിയും പ്രവര്‍ത്തിച്ചു വരുന്നു.

Related News