ഡെലിവറി വാഹനങ്ങൾക്കുള്ള പുതിയ നിയന്ത്രണങ്ങൾ; തീരുമാനം പുറപ്പെടുവിച്ച് ആഭ്യന്തര മന്ത്രി

  • 02/09/2024


കുവൈത്ത് സിറ്റി: ചരക്ക് ബിസിനസിൻ്റെ ഗതാഗതത്തിലോ വിതരണത്തിലോ ഏർപ്പെട്ടിരിക്കുന്ന അല്ലെങ്കിൽ അത്തരം വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്ന കമ്പനികളുടെയും സ്ഥാപനങ്ങളുടെയും മോട്ടോർ വാഹനങ്ങൾക്ക് പുതിയ ലൈസൻസുകൾ നൽകുന്നത് നിർത്തുന്നത് സംബന്ധിച്ച മന്ത്രിതല പ്രമേയം നമ്പർ 271/2020 ലെ ആർട്ടിക്കിൾ എട്ടിൽ ഭേദഗതി വരുത്തി. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് അൽ സബാഹ് ആണ് തീരുമാനം പുറപ്പെടുവിച്ചത്. 

നിലവിൽ ഈ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിൻ്റെ നിയന്ത്രണങ്ങൾ അനുസരിച്ച് ഔട്ട് ഓഫ് സർവീസ് ആയ വാഹനങ്ങൾ മാറ്റാൻ അനുമതിയുണ്ട്. സാധനങ്ങൾ കൊണ്ടുപോകുന്നതിനോ വിതരണം ചെയ്യുന്നതിനോ കമ്പനിക്കോ സ്ഥാപനത്തിനോ ഒരു ബ്രാഞ്ച് ഉണ്ടായിരിക്കണം. ട്രാഫിക് എൻജിനീയറിങ് ഡിവിഷൻ്റെ നിയമപ്രകാരം ഗതാഗത തടസ്സമില്ലാത്ത അനുയോജ്യമായ സ്ഥലത്തായിരിക്കണം ഇത് എന്നതടക്കം കൃത്യമായ വ്യവസ്ഥകളാണ് ട്രാഫിക്ക് വിഭാ​ഗം ഏർപ്പെടുത്തിയിട്ടുള്ളത്.

Related News