ജഹ്‌റയിലെ മദ്യനിർമ്മാണ കേന്ദ്രത്തിൽ പ്രവാസിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം

  • 03/09/2024


കുവൈത്ത് സിറ്റി: മുത്‌ലാ മേഖലയിലെ അനധികൃത മദ്യനിർമ്മാണ കേന്ദ്രത്തിൽ പ്രവാസിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ജഹ്‌റ ഗവർണറേറ്റിലെ ഇൻവെസ്റ്റിഗേഷൻ ആൻഡ് എൻക്വയറി ഡിപ്പാർട്ട്‌മെൻ്റ് അന്വേഷണം ആരംഭിച്ചു. തെളിവുകൾ ശേഖരിക്കുന്നതിനായി സുരക്ഷാ ഉദ്യോഗസ്ഥരെയും ഫോറൻസിക് വിദഗ്ധരെയും സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. സ്ഥലത്ത് നിന്ന് കണ്ടെത്തിയ മദ്യവും നിർമ്മാണ സാമഗ്രികളും പിടിച്ചെടുക്കുകയും ചെയ്തു. മുത്‌ലയിലെ ഒരു സ്ഥലത്ത് കുത്തേറ്റ സംഭവത്തിൻ്റെ റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓപ്പറേഷൻസ് റൂമിൽ ഇന്നലെ ലഭിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരടക്കം എത്തിയപ്പോഴേക്കും പ്രവാസി മരണപ്പെട്ടിരുന്നു. മദ്യ ഉത്പാദനവും കൊലപാതകവും തമ്മിൽ ബന്ധമുണ്ടെന്ന് സുരക്ഷാ വൃത്തങ്ങൾ സൂചിപ്പിച്ചു.

Related News