വാരാന്ത്യത്തിൽ ഈർപ്പം കൂടും; വേനൽക്കാലത്ത് ഗൾഫ് രാജ്യങ്ങളിൽ ഇടിമിന്നൽ ഗണ്യമായി വർധിച്ചുവെന്ന് കാലാവസ്ഥ വിദ​ഗ്ധൻ

  • 03/09/2024


കുവൈത്ത് സിറ്റി: വേനൽക്കാലത്ത് ഗൾഫ് രാജ്യങ്ങളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ വേനൽ ഇടിമിന്നൽ ഗണ്യമായി വർദ്ധിച്ചിട്ടുണ്ടെന്ന് കാലാവസ്ഥ വിദ​ഗ്ധൻ ഇസ്സ റമദാൻ. വേനൽമഴയുടെ വർധനവ്, ചിലപ്പോൾ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുന്നതിനും കാരണമാകുന്നുണ്ട്. ഇത് ഭാവിയിൽ കണക്കിലെടുക്കേണ്ട സാഹചര്യങ്ങളാണ്. കൂടാതെ അത്തരം കാലാവസ്ഥകൾക്കുള്ള തയ്യാറെടുപ്പ് നടത്തേണ്ടതുണ്ട്, കാരണം ഈ പ്രദേശത്തും ലോകത്തും കാലാവസ്ഥ വ്യക്തമായി മാറിക്കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തെക്ക്-കിഴക്കൻ കാറ്റിൻ്റെ വ്യത്യാസവും വൈകുന്നേരത്തെ കടൽക്കാറ്റിൻ്റെയും രാവിലെ കരക്കാറ്റിൻ്റെയും സ്വാധീനം കാരണം തീരപ്രദേശങ്ങളിൽ ഈ ആഴ്‌ച അവസാനത്തോടെ ഈർപ്പും കൂടുമെന്നും അദ്ദേഹം പറഞ്ഞു.

Related News