ന്യൂമോണിയ; കുവൈത്തിൽ പ്രതിവർഷം 40 മരണങ്ങൾ; ശൈത്യകാല രോ​ഗങ്ങളെ ചെറുക്കുന്നതിനായി വാക്സിനേഷൻ ആരംഭിച്ചതായി ആരോഗ്യമന്ത്രാലയം

  • 03/09/2024

 


കുവൈത്ത് സിറ്റി: സീസണൽ രോഗങ്ങളും സൂക്ഷ്മാണുക്കളും തടയുന്നതിന് ശൈത്യകാലത്ത് മുൻഗണന നൽകണമെന്ന് ആരോ​ഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്‍ദുള്ള അൽ സനദ്. സൂക്ഷ്മാണുക്കൾ സൂക്ഷ്മജീവികളും വൈറസുകളുമാണ്. ശൈത്യകാല വൈറസുകൾ പോലെ, വർഷത്തിലെ സീസണുകളുടെ മാറ്റത്തിനനുസരിച്ച് അവയിൽ മാറ്റങ്ങളുണ്ടാകും. മറ്റ് പല രോഗങ്ങൾക്കും പുറമേ ന്യൂമോകോക്കൽ ബാക്ടീരിയകൾ കാരണം കുവൈത്തിൽ പ്രതിവർഷം 40 മരണങ്ങളാണ് ഉണ്ടാകുന്നത്. സെപ്തംബർ പകുതി മുതൽ മെയ് വരെ കുവൈത്തിൽ ഇവ പടരാനുള്ള സാധ്യത സജീവമാണ്. ഒക്ടോബർ മുതൽ മാർച്ച് വരെ വളരെ സൂക്ഷിക്കണം. ശൈത്യകാല രോ​ഗങ്ങളെ ചെറുക്കുന്നതിനായി സയ്യിദ് അബ്ദുൾ റസാഖ് അൽ സൽസല ഹെൽത്ത് സെൻ്ററിൽ ആരോഗ്യ മന്ത്രാലയം ഈ വർഷത്തെ ശൈത്യകാല വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News