അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കായി പരിശോധന കടുപ്പിച്ഛ് കുവൈറ്റ് ട്രാഫിക് ഡിപ്പാർട്ട്മെൻ്റ്

  • 04/09/2024


കുവൈത്ത് സിറ്റി: കാലാവസ്ഥ മെച്ചപ്പെടുകയും പിക്നിക് സീസണ് ആരംഭിക്കുകയും ചെയ്തതോടെ അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കായി പരിശോധന കടുപ്പിക്കാൻ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് തീരുമാനിച്ചു. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ റോഡുകളിൽ വ്യാപക പരിശോധനയ്ക്കാണ് തയാറെടുക്കുന്നത്. അപകടസാധ്യത കൂടുതലുള്ള പ്രദേശങ്ങളിൽ തീവ്രമായ പരിശോധനകൾ നടത്തുമെന്നും നിയമലംഘകർക്കെതിരെ കർശനമായ ഗതാഗത നടപടികൾ സ്വീകരിക്കുമെന്നും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. 

അതേസമയം, ലൈസൻസില്ലാതെ വാഹനമോടിച്ചതിന് പ്രായപൂർത്തിയാകാത്ത 19 കുട്ടികളെ ട്രാഫിക് പട്രോളിംഗ് ടീമുകൾ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ഗുരുതരമായ ഗതാഗത നിയമലംഘനം നടത്തിയതിന് 29 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 59 വാഹനങ്ങളും 67 മോട്ടോർ സൈക്കിളുകളും കണ്ടുകെട്ടിയെന്നും അധികൃതർ പറഞ്ഞു. ട്രാഫിക് പട്രോളിംഗ് വിഭാ​ഗം 47,810 ട്രാഫിക് ലംഘനങ്ങൾ രേഖപ്പെടുത്തി. ഇതിനൊപ്പം  ശുചീകരണ വകുപ്പുകളുടെ ഫീൽഡ് ടീമുകളും പരിശോധന ക്യാമ്പയിനുകൾ ശക്തമാക്കിയിട്ടുണ്ട്.

Related News