തൊഴിലാളികൾ പണവും ഫോണും മോഷ്ടിച്ചതായി പരാതി

  • 04/09/2024


കുവൈത്ത് സിറ്റി: കമ്പനിയിൽ നിന്ന് തൊഴിലാളികൾ പണവും ഫോണും മോഷ്ടിച്ചതായി പരാതി. ഉപഭോക്തൃ ഓർഡറുകളുടെ ട്രാൻസ്പോർട്ടേഷനിൽ വൈദഗ്ധ്യമുള്ള ഒരു കമ്പനിയുടെ നിയമ പ്രതിനിധിയാണ് ജഹ്‌റ ഗവർണറേറ്റിലെ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തൊഴിലാളികൾ 1066 ദിനാർ അപഹരിച്ചതായും അവരെ ഏൽപ്പിച്ച 15 ഫോണുകൾ സ്വന്തമാക്കിയതായും പ്രതിനിധി പറഞ്ഞു. പക്ഷേ, ഈ പ്രവൃത്തി ചെയ്യാൻ തൊഴിലാളികളെ പ്രേരിപ്പിച്ചതിൻ്റെ വിശദാംശങ്ങൾ പ്രതിനിധി വ്യക്തമാക്കിയിട്ടില്ല.

Related News