കുവൈത്തിൽ 90 ദിവസംകൊണ്ട് വിറ്റഴിച്ചത് 631,000 ദിനാറിന്റെ നാടൻ മത്സ്യം

  • 04/09/2024


കുവൈത്ത് സിറ്റി: ഈ വർഷം രണ്ടാം പാദത്തിൽ വിറ്റഴിച്ച നാടൻ മത്സ്യത്തിൻ്റെ അളവ് 250 ടണ്ണാണെന്ന് കണക്കുകൾ. ആകെ വില ഏകദേശം 631,000 ദിനാർ (ഏകദേശം രണ്ട് ദശലക്ഷം യുഎസ് ഡോളർ) ആണെന്നും സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കുന്നു. കഴിഞ്ഞ ഏപ്രിലിൽ നാടൻ മത്സ്യത്തിൻ്റെ ആകെ വിൽപ്പന 93 ടൺ ആയിരുന്നു. ഈ മാസത്തെ മൊത്തവില അനുസരിച്ച് അവയുടെ മൂല്യം 232,700 ദിനാർ (ഏകദേശം 767,000 ഡോളർ) ആയിരുന്നു. മേയിൽ ഇത് മൊത്തം അളവ് 90.9 ടൺ ആയി. 237,000 ഡോളർ മൂല്യത്തിന്റെ വിൽപ്പനയും നടന്നു. 

ജൂണിൽ വിറ്റഴിച്ച നാടൻ മത്സ്യത്തിൻ്റെ അളവ് 65 ടൺ ആണ്. ആകെ മൂല്യം 160,000 ദിനാറുമാണ്. അഡ്മിനിസ്ട്രേഷൻ്റെ സ്ഥിതിവിവരക്കണക്കുകളിൽ ചെമ്മീൻ, സീ ബ്രീം, ഷീം, നുവൈബി, ബാസ്, ഗ്രൂപ്പർ, നക്റൂർ എന്നിവയും മറ്റുള്ളവയും ഉൾപ്പെടെ 25 വ്യത്യസ്ത തരം മത്സ്യങ്ങൾ ഉൾപ്പെടുന്നു. ചില പ്രത്യേക തരം മത്സ്യങ്ങൾക്ക് പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സ് മത്സ്യബന്ധന തീയതികൾ നിശ്ചയിച്ചത് അവയ്ക്ക് പ്രത്യുത്പാദനം നടത്താനും അവയെ രാജ്യത്തിൻ്റെ സുസ്ഥിര സമ്പത്താക്കി മാറ്റാനുമാണെന്നുള്ളതും ശ്രദ്ധേയമാണ്.

Related News