ലൈസൻസ് പുതുക്കുന്നതിന് മുമ്പ് എല്ലാ കമ്പനികളും ഗുണഭോക്താവിനെ വെളിപ്പെടുത്തണമെന്ന് വാണിജ്യ മന്ത്രാലയം

  • 04/09/2024


കുവൈത്ത് സിറ്റി: വാണിജ്യ രജിസ്റ്റർ പോർട്ടലിലൂടെ യഥാർത്ഥ ഗുണഭോക്താവിനെ വെളിപ്പെടുത്തുന്നില്ലെങ്കിൽ ഒരു കമ്പനിക്കും ലൈസൻസ് പുതുക്കാൻ കഴിയില്ലെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു. യഥാർത്ഥ ഗുണഭോക്താവ് എന്നത് ഒരു കമ്പനിയുടെ മേൽ യഥാർത്ഥവും ആത്യന്തികവുമായ നിയന്ത്രണം കൈവശമുള്ള സ്വാഭാവിക വ്യക്തിയെ തിരിച്ചറിയാൻ രൂപകൽപ്പന ചെയ്ത ഒരു പുതിയ നിയമ നടപടിയാണെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയ വക്താവ് അബ്‍ദുള്ള അൽ ഹർസ് പറഞ്ഞു. 

കുവൈത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ വാണിജ്യ കമ്പനികളും ഈ നിയന്ത്രണം പാലിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള കമ്പനികൾക്കും ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റിയുടെ ലിസ്റ്റുചെയ്തതും മേൽനോട്ടം വഹിക്കുന്നതുമായ കമ്പനികൾക്ക് മാത്രമാണ് ഇളവുള്ളത്. സാമ്പത്തിക ഇടപാടുകളിൽ സുതാര്യത വർദ്ധിപ്പിക്കുകയും നിയമ നിർവ്വഹണ ഏജൻസികൾക്കും ജുഡീഷ്യൽ അധികാരികൾക്കും റെഗുലേറ്ററി ബോഡികൾക്കും ഈ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാണെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related News