ബയോമെട്രിക്ക് വിരലടയാള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബാക്കിയുള്ളത് 800,000 പ്രവാസികൾ

  • 04/09/2024

കുവൈത്ത് സിറ്റി: ബയോമെട്രിക്ക് വിരലടയാള നടപടിക്രമങ്ങൾ കുവൈത്തികളും പ്രവാസികളും ഉടൻ പൂർത്തിയാക്കണണെന്ന് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ എവിഡൻസിലെ വ്യക്തിത്വ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഓട്ടോമേറ്റഡ് സെർച്ച് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ബ്രിഗേഡിയർ നായിഫ് അൽ മുതൈരി ഏകദേശം 800,000 കുവൈത്തി പൗരന്മാർ ഇതിനകം ഈ പ്രക്രിയ പൂർത്തിയാക്കിയിട്ടുണ്ട്. ഏകദേശം 175,000 പേർ ശേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

പ്രവാസികളിൽ ഏകദേശം 1,860,000 പേർ നടപടിക്രമം പാലിച്ചു. എന്നാൽ, ഏകദേശം 800,000 എണ്ണം ഇനിയും പ്രോസസ്സ് ചെയ്യാനുണ്ട്. ഭിന്നശേഷിയുള്ളവർക്കും പ്രത്യേക ആവശ്യങ്ങൾ ഉള്ളവർക്കും ബയോമെട്രിക്ക് വിരലടയാള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്തു നൽകുന്നുമുണ്ട്. ബയോമെട്രിക് വിരലടയാളം പൂർത്തിയാക്കാൻ കുവൈത്തി പൗരന്മാർക്കുള്ള അസാന തീയതി സെപ്റ്റംബർ 30 ആണെന്നും പ്രവാസികൾക്ക് ഡിസംബർ 31 വരെ സമയമുണ്ടെന്നും അൽ മുതൈരി പറഞ്ഞു. നിശ്ചിത സമയത്തിനുള്ളിൽ വിരലടയാള പ്രക്രിയ പൂർത്തിയാക്കാത്തവർക്ക് എല്ലാ ഇടപാടുകളും താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

Related News