686 വാടക വീടുകളുടെ കരാർ അവസാനിപ്പിച്ചു; തിങ്കളാഴ്ച മുതൽ ഒഴിയണമെന്ന് നിർദേശം

  • 05/09/2024


കുവൈത്ത് സിറ്റി: സുലൈബിയയിലും തൈമയിലുമായി 'പബ്ലിക് ഹൗസ്' എന്നറിയപ്പെടുന്ന 686 വാടക വീടുകളുടെ കരാർ അവസാനിപ്പിച്ചു. തിങ്കളാഴ്ച മുതൽ ഈ വീടുകൾ ഒഴിയാൻ വാടകക്കാരോട് പബ്ലിക് അതോറിറ്റി ഫോർ ഹൗസിംഗ് വെൽഫെയർ (പിഎഎച്ച്‌ഡബ്ല്യു) നിർദ്ദേശിച്ചിട്ടുണ്ട്. വീടുകളുടെ കരാർ അവസാനിപ്പിക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിൻ്റെ അഭ്യർത്ഥനയ്ക്കുള്ള മറുപടിയായാണ് ഇതെന്ന് അതോറിറ്റി വൃത്തങ്ങൾ പറഞ്ഞു. നിയമപ്രകാരം, റിയൽ എസ്റ്റേറ്റ് വാടകയ്ക്കും ഭവന സംരക്ഷണത്തിനും ചുമതലയുള്ള എക്സിക്യൂട്ടീവ് ബോഡിയാണ് അതോറിറ്റി.

അതേസമയം, സാൽമിയിലെ 3,345 വീടുകളുടെ നിർമ്മാണത്തിനും പൂർത്തീകരണത്തിനുമുള്ള കൺസൾട്ടിംഗ് സേവനങ്ങൾ നൽകുന്നതിന് രണ്ട് ടെൻഡറുകൾക്കുള്ള സാങ്കേതികവും സാമ്പത്തികവുമായ ഓഫറുകൾക്ക് അതോറിറ്റി അംഗീകാരം നൽകിയതായി വൃത്തങ്ങൾ പറഞ്ഞു. സുലൈബിയയ്ക്കും തൈമയ്ക്കും ഒരു ബദൽ എന്ന നിലയിലാണ് ഇതിന് അനുമതിയായത്. 1,568 വീടുകളുടെ നിർമ്മാണത്തിനായി കൺസൾട്ടിംഗ് സേവനങ്ങൾ നൽകുന്നതിനുള്ള ആദ്യ ടെൻഡറിനായി നാല് കമ്പനികൾ ഓഫർ സമർപ്പിച്ചിട്ടുണ്ട്.

Related News