പ്രവാസി തൊഴിലാളികളുടെ ക്ഷാമം രൂക്ഷം; കുവൈത്തിൽ ഭവന പദ്ധതികൾ പൂർത്തിയാകുന്നതിൽ പ്രതിസന്ധി

  • 05/09/2024


കുവൈത്ത് സിറ്റി: പ്രവാസി തൊഴിലാളികളുടെ രൂക്ഷമായ ക്ഷാമം കാരണം പുതിയ ഭവന പദ്ധതികൾ പൂർത്തിയാകുന്നതിൽ തടസ്സങ്ങളും കാലതാമസവും നേരിടുന്നു. പ്രത്യേകിച്ച് മുത്‌ല സിറ്റിയിൽ പ്രതിസന്ധിയാണ് ഉള്ളത്. രാജ്യത്തുള്ള തൊഴിലാളികളിൽ പലരെയും കമ്പനികൾ സ്പോൺസർ ചെയ്യാത്തതിനാൽ പരിശോധന ഭയന്ന് ഈ പദ്ധതികളിൽ പ്രവർത്തിക്കാൻ മടിക്കുന്നതും സ്ഥിതി കൂടുതൽ വഷളാക്കുന്നു. ഇതിനിടെ , മുത്‌ല സിറ്റിയിലെ ഒരു സുരക്ഷാ ചെക്ക്‌പോസ്റ്റിലെ വീഡിയോ വൈറലായി മാറിയിരുന്നു. 

ഇത് പ്രവാസി തൊഴിലാളികളിൽ വലിയ ഭയത്തിൻ്റെയും ആശയക്കുഴപ്പവും സൃഷ്ടിക്കുകയും ചെയ്തു. പരിശോധനയും നാടുകടത്തൽ ഭീഷണിയും ഒഴിവാക്കാൻ നിരവധി തൊഴിലാളികൾ അവരുടെ വാഹനങ്ങളിൽ നിന്ന് പുറത്തിറങ്ങുന്നതും കാൽനടയായി ഓടിപ്പോകുന്നതും ക്ലിപ്പിൽ കാണാം. ഈ തൊഴിൽ പ്രശ്നം ഭവന പദ്ധതികളുടെ പുരോഗതിയെ ബാധിച്ചിട്ടുണ്ട്. അതേസമയം, തെരുവുകളിലല്ല, വാണിജ്യ സ്ഥാപനങ്ങൾ, കമ്പനികൾ, മറ്റ് മേഖലകൾ എന്നിവയുടെ പരിശോധനകൾക്കാണ് പ്രാധാന്യം നൽകുന്നതെന്നാണ് മാൻപവർ അതോറിറ്റി വിശദീകരിച്ചത്. നിരവധി ഹൗസിംഗ് പ്രോജക്ട് സ്പെഷ്യലിസ്റ്റുകളും ബിസിനസ്സ് ഉടമകളും രാജ്യത്തെ തൊഴിലാളികളുടെ അവസ്ഥയിൽ ഉടനടി പരിഹാരം കാണണമെന്നും അധിക തൊഴിലാളികളെ കൊണ്ടുവരുന്നതിന് പുതിയ വിസകൾ തുറക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Related News