വാട്സ് ആപ്പ് വഴി തടിപ്പ്; പ്രവാസി യുവതിക്ക് 210 ദിനാർ നഷ്ടമായി

  • 05/09/2024


കുവൈത്ത് സിറ്റി: ഓൺലൈൻ തട്ടിപ്പിന് ഇരയായെന്നുള്ള പ്രവാസിയുടെ യുവതിയുടെ കേസ് വാണിജ്യകാര്യ പ്രോസിക്യൂഷന് കൈമാറി. വീട്ടുപകരണങ്ങൾ വിലക്കുറവിൽ നൽകാമെന്ന് വാട്‌സ്ആപ്പ് സന്ദേശങ്ങൾ ലഭിച്ചുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്. തുടർന്ന് ചാറ്റിൽ മറുപടി നൽകുകയും ഡെലിവറി ചെയ്യുമ്പോൾ പണം നൽകാമെന്ന ധാരണയിൽ 20 ദിനാർ വിലയുള്ള സാധനങ്ങൾ വാങ്ങാൻ സമ്മതിക്കുകയും ചെയ്തു.

ഇയാൾ ആദ്യം ക്യാഷ് ഓൺ ഡെലിവറി സ്വീകരിക്കാൻ സമ്മതിച്ചിരുന്നുവെങ്കിലും പിന്നീട് ഒരു ലിങ്ക് വഴി 500 ഫിൽസിൻ്റെ ചെറിയ പേയ്‌മെൻ്റ് നൽകണമെന്ന് നിർബന്ധിക്കുകയായിരുന്നു. അങ്ങനെ ലഭിച്ച ലിങ്കിൽ കയറിയപ്പോൾ അക്കൗണ്ടിൽ നിന്ന് 209.800 ദിനാർ പിൻവലിച്ചതായി സന്ദേശം ലഭിച്ചു. പ്രവാസിയായ യുവതി താൻ ബന്ധപ്പെട്ടിരുന്ന ഫോൺ നമ്പർ അധികൃതർക്ക് നൽകിയിട്ടുണ്ട്. എട്ട് അക്കങ്ങളുള്ള ഒരു പ്രാദേശിക നമ്പറെന്ന് തോന്നുമെങ്കിലും ഇത് വ്യാജമാകാനാണ് സാധ്യതയെന്ന് അധികൃതർ വിശദീകരിക്കുന്നത്.

Related News