കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രവാസി അധ്യാപകന്റെ ശിക്ഷ ശരിവെച്ചു

  • 06/09/2024


കുവൈത്ത് സിറ്റി: പ്രവാസി കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ഇസ്‌ലാമിക വിദ്യാഭ്യാസ അധ്യാപികന് അഞ്ച് വർഷം തടവിന് വിധിച്ച് കാസേഷൻ കോടതി. ഇയാൾ മറ്റൊരു കേസിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിൽ 10 വർഷത്തെ ജയിൽ ശിക്ഷയാണ് വിധിച്ചത്. മറ്റൊരു കേസിൽ കുറ്റവിമുക്തനുമാക്കപ്പെട്ടു. ഫർവാനിയ മോൺസ്റ്റർ എന്ന് വിളിക്കപ്പെടുന്ന ഈജിപ്ഷ്യൻ ഇസ്‌ലാമിക വിദ്യാഭ്യാസ അധ്യാപകൻ ഉൾപ്പെട്ട കേസ് രാജ്യത്ത് വലിയ ചർച്ചയായിരുന്നു.

പ്രവാസി കുട്ടിയെ ബലാത്സംഗം ചെയ്തതിന് ക്രിമിനൽ കോടതി ആദ്യം വധശിക്ഷയ്ക്ക് വിധിച്ച അദ്ദേഹത്തിൻ്റെ ശിക്ഷ പിന്നീട് അപ്പീൽ കോടതി 10 വർഷത്തെ കഠിന തടവും ശേഷം നാടുകടത്തുമാക്കി കുറയ്ക്കുകയായിരുന്നു. ഈ തീരുമാനം അന്തിമ വിധിയിൽ കാസേഷൻ കോടതി ശരിവച്ചു. ഖൈത്താൻ, ഫർവാനിയ തുടങ്ങിയ പ്രദേശങ്ങളിൽ നിരവധി കുട്ടികളെ ആക്രമിച്ചതുൾപ്പെടെ ഒന്നിലധികം കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്.

Related News