കുവൈത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരായി ചമഞ്ഞുള്ള ഓൺലൈൻ തട്ടിപ്പുകൾ കൂടന്നു; മുന്നറിയിപ്പ്

  • 06/09/2024


കുവൈത്ത് സിറ്റി: രാജ്യത്തിന് പുറത്ത് നിന്നുള്ള ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. കുവൈത്തിന് പുറത്തുള്ള വ്യക്തികൾ ഫോൺ കോളുകളിലൂടെയും ഇലക്ട്രോണിക് കമ്മ്യൂണിക്കേഷൻ പ്ലാറ്റ്‌ഫോമുകളിലൂടെയും സുരക്ഷാ ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തി പണം തട്ടുന്ന രീതി വർധിച്ചുവെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. വീഡിയോ കോളുകൾ വഴി വ്യക്തികളുമായി ബന്ധപ്പെടുകയോ പൗരന്മാരിൽ നിന്നോ താമസക്കാരിൽ നിന്നോ ഏതെങ്കിലും ബാങ്ക് വിവരങ്ങൾ ആവശ്യപ്പെടുകയുമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. സംശയാസ്പദമായ ഏതെങ്കിലും കോളുകൾ വന്നാൽ ഉടൻ അറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Related News