ഹവല്ലിയിൽ പരിശോധന; കേടായ ഇറച്ചി പിടിച്ചെടുത്തു, നാല് ഭക്ഷ്യ സ്ഥാപനങ്ങൾ പൂട്ടിച്ചു

  • 07/09/2024


കുവൈത്ത് സിറ്റി: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ഹവല്ലി ഗവർണറേറ്റിൽ സമഗ്രമായ പരിശോധന നടത്തി. മനുഷ്യ ഉപയോ​ഗത്തിന് യോ​ഗ്യമല്ലാത്ത 50 കിലോഗ്രാം കോഴിയിറച്ചിയും 40 കിലോഗ്രാം മാംസവുമാണ് പിടിച്ചെടുത്തത്. നിയമലംഘനങ്ങൾ കണ്ടെത്തിയ നാല് ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും 21 നിയമലംഘനങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു.

ഒരു സ്ഥാപനം ചട്ടങ്ങൾ ലംഘിച്ച് അനധികൃത സ്ഥലം ഉപയോഗിച്ചതായും അജ്ഞാത ഉത്ഭവമുള്ള മായം കലർന്ന ഭക്ഷണം വിൽക്കുന്നതായും കണ്ടെത്തി. പൊതു ശുചിത്വ മാനദണ്ഡങ്ങൾ ഒട്ടും പാലിക്കാതെ എലികൾ, പ്രാണികൾ, പൊതു മാലിന്യങ്ങൾ എന്നിവയാൽ സ്ഥാപനം നിറ അവസ്ഥയായിരുന്നുവെന്ന് ഹവല്ലിയിലെ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ എമർജൻസി സെൻ്ററിലെ ഷിഫ്റ്റ് ഓഫീസറാണ് അദേൽ അവദ് പറഞ്ഞു. ഭക്ഷ്യ സൗകര്യങ്ങൾ പരിശോധിക്കുന്നതിനും നിയമലംഘനങ്ങൾ പരിഹരിക്കുന്നതിനുമുള്ള അതോറിറ്റി പരിശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News