അനധികൃത വിലവർധന; കുവൈത്തിൽ നിരവധി ഷോപ്പുകൾക്കെതിരെ നടപടിയുമായി വാണിജ്യ നിയന്ത്രണ വകുപ്പ്

  • 08/09/2024


കുവൈത്ത് സിറ്റി: ഓഗസ്റ്റിൽ 611 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായി വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ വകുപ്പ് ഡയറക്ടർ ഫൈസൽ അൽ അൻസാരി അറിയിച്ചു. ഇതിൽ 448 നിയമലംഘനങ്ങൾ, മൊത്തം ലംഘനങ്ങളുടെ 73 ശതമാനവും ഡിപ്പാർട്ട്‌മെൻ്റിൻ്റെ ഇൻസ്പെക്ഷൻ ടീമുകൾ നടത്തിയ പരിശോധനാ പര്യടനങ്ങളിൽ കണ്ടെത്തിയതാണ്. ബാക്കിയുള്ള 163 ലംഘനങ്ങൾ, 27 ശതമാനം ഉപഭോക്തൃ പരാതികളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അദ്ദേഹം വിശദീകരിച്ചു.

വാണിജ്യ നിയന്ത്രണ വകുപ്പിൻ്റെ ഓഗസ്റ്റിലെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 32 വിഭാഗങ്ങളിലായി 95 തരം ലംഘനങ്ങളാണ് കണ്ടെത്തിയത്. ചില സാധനങ്ങളുടെ നിരോധനത്തിൻ്റെയും അവയുടെ സർക്കുലേഷൻ്റെയും ലംഘനങ്ങൾ, പൊതു വ്യവസ്ഥകൾ, ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെൻ്റ്, പച്ചക്കറികളുടെയും പഴങ്ങളുടെയും വിൽപനയും സർക്കുലേഷനും നിയന്ത്രിക്കുന്ന ചട്ടങ്ങൾ, മാംസത്തിൻ്റെ വിൽപനയും വിതരണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ തുടങ്ങിയ വിഭാ​ഗങ്ങളിൽ നിയലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

Related News