കുടിവെള്ളം; ഗുണനിലവാരത്തിൽ അറബ് ലോകത്ത് ഒന്നാം സ്ഥാനം കുവൈത്തിന്

  • 08/09/2024

 


കുവൈത്ത് സിറ്റി: ജല ഉത്പാദനത്തിൽ വലിയ മുന്നേറ്റം നടത്തി കുവൈത്ത്. വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം മെയ് 21ന് മൊത്തം 545 മില്യൺ ഗാലൻ ഉത്പാദിപ്പിച്ച് ഏറ്റവും ഉയർന്ന ജല ഉൽപ്പാദന നിരക്കിലെത്തുന്നതിൽ വിജയിച്ചുവെന്ന് വാട്ടർ ഓപ്പറേഷൻ ആൻഡ് മെയിൻ്റനൻസ് സെക്‌ടറിൻ്റെ ആക്ടിംഗ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി എൻജിനീയർ ഫഹദ് അൽ ദാഫിരി പറഞ്ഞു. ജൂലൈ 18 ന് മൊത്തം 520 മില്യൺ ഗാലനുമായി ഏറ്റവും ഉയർന്ന ജല ഉപഭോഗ നിരക്കും രേഖപ്പെടുത്തിയിട്ടുണ്ട്. കുടിവെള്ള ഗുണനിലവാരത്തിൽ അറബ് ലോകത്ത് ഒന്നാം സ്ഥാനം കുവൈത്തിന്നണ് 

മന്ത്രാലയത്തിൻ്റെ കെമിക്കൽ ബിസിനസ് ഡിപ്പാർട്ട്‌മെൻ്റിലോ ജലവിഭവ വികസന കേന്ദ്രത്തിലോ ഉള്ള മന്ത്രാലയത്തിൻ്റെ ലബോറട്ടറികളിൽ ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ച് രാജ്യത്തെ കുടിവെള്ളത്തിൻ്റെ സുരക്ഷയും ഗുണനിലവാരവും ഉറപ്പ് വരുത്തുന്നുണ്ട്. നിലവിൽ ജലത്തിന് ഒരുക്ഷാമവുമില്ല. ഉൽപ്പാദന, വിതരണ സംവിധാനം വികസിപ്പിക്കുന്നതിനും ജലശേഖരം സുരക്ഷിതമാക്കുന്നതിനുമുള്ള സുസ്ഥിര പഠനങ്ങളുമായി സംയോജിച്ച് എല്ലാ പ്രദേശങ്ങൾക്കുംജലം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അൽ ദാഫിരി പറഞ്ഞു.

Related News