ഒരാഴ്ച നീണ്ട ട്രാഫിക്, സുരക്ഷാ പരിശോധന; 50,557 നിയമലംഘനങ്ങൾ കണ്ടെത്തി

  • 08/09/2024


കുവൈത്ത് സിറ്റി: രാജ്യവ്യാപകമായി ട്രാഫിക്, സുരക്ഷാ പരിശോധന ക്യാമ്പയിനുകൾ തുടർന്ന് അധികൃതർ. ട്രാഫിക് ആൻ്റ് ഓപ്പറേഷൻസ് അഫയേഴ്‌സ് ആഭ്യന്തര മന്ത്രാലയത്തിലെ അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖുദ്ദയുടെ ഫീൽഡ് മേൽനോട്ടത്തിൽ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്‌ടറാണ് പരിശോധനകൾ നടത്തുന്നത്. കഴിഞ്ഞയാഴ്ചയിലുടനീളം ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് നടത്തിയ സുരക്ഷാ ക്യാമ്പയിനുകളിൽ 50,557 ട്രാഫിക് നിയമലംനങ്ങൾ കണ്ടെത്തി.

അശ്രദ്ധമായി വാഹനമോടിച്ച 65 ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു, 128 വാഹനങ്ങളും 25 മോട്ടോർ സൈക്കിളുകളും ജുവനൈൽ ഗാരേജിലേക്ക് റഫർ ചെയ്തു. ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച 66 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷൻ ഓഫീസിലേക്ക് റഫർ ചെയ്തു. ആറ് ഗവർണറേറ്റുകളിലെ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റുകളുടെ പട്രോളിംഗ്, ട്രാഫിക് ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ പട്രോളിംഗ്, ട്രാഫിക് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് പട്രോളിംഗ് സംഘങ്ങൾ പരിശോധനകൾക്ക് നേതൃത്വം നൽകി.

Related News