മിന അബ്ദുള്ള റിഫൈനറിക്ക് റിസ്ക് മാനേജ്‌മെൻ്റ് എഞ്ചിനീയറിംഗിൽ ആഗോളതലത്തിൽ അംഗീകാരം

  • 08/09/2024


കുവൈത്ത് സിറ്റി: കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയുമായി അഫിലിയേറ്റ് ചെയ്ത മിന അബ്ദുള്ള റിഫൈനറി റിസ്ക് മാനേജ്‌മെൻ്റ് എഞ്ചിനീയറിംഗിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. റിസ്ക് മാനേജ്മെൻ്റിലും ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിലും വൈദഗ്ധ്യമുള്ള അമേരിക്കൻ കമ്പനിയായ മാർഷ് നടത്തിയ ഒരു ഫീൽഡ് സർവേ റിഫൈനറി മികവിൻ്റെ നേട്ടം സ്വന്തമാക്കിയത്. ഫീൽഡ് സർവേയിൽ ലോകമെമ്പാടുമുള്ള 230 പ്രധാന എണ്ണ ശുദ്ധീകരണശാലകളാണ് ഉൾപ്പെട്ടത്. ഈ മഹത്തായ നേട്ടം കൈവരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് കുവൈത്ത് പെട്രോളിയം കമ്പനി സിഇഒ വദ അൽ ഖത്തീബ് പറഞ്ഞു. പ്രവർത്തന സുരക്ഷയുടെ കാര്യത്തിൽ പുലർത്തുന്ന ഉയർന്ന നിലവാരത്തിനുള്ള അംഗീകാരമാണ് ഈ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News