ടയറുകളിലെ നിർമ്മാണ തീയതികളിൽ കൃത്രിമം; സർവീസ് ഷോപ്പ് പൂട്ടിച്ചു

  • 09/09/2024


കുവൈത്ത് സിറ്റി: ടയറുകളിലെ ഉൽപ്പാദന തീയതികളിൽ കൃത്രിമം കാണിച്ചതിന് വാണിജ്യ വ്യവസായ മന്ത്രാലയം ഞായറാഴ്ച ടയർ സർവീസ് ഷോപ്പ് അടച്ചുപൂട്ടി. വാഹനത്തിൻ്റെ പ്രകടനത്തിനും സുരക്ഷയ്ക്കും ഈ ഉൽപ്പന്നങ്ങൾ നിർണായകമായതിനാൽ, ഉപഭോക്താക്കളുടെ സുരക്ഷയെ അപകടപ്പെടുത്തുന്ന തരത്തിൽ ഈ ഷോപ്പ് നിർമ്മാണ തീയതികളിൽ ഷോപ്പ് മാറ്റം വരുത്തിയിരുന്നതായി മന്ത്രാലയം വ്യക്തമാക്കി. ഇത്തരം നിയമവിരുദ്ധമായ നടപടികൾ വെച്ചുപൊറുപ്പിക്കില്ലെന്നും സ്ഥാപനങ്ങൾ ഗുണനിലവാര മാനദണ്ഡങ്ങളും സാങ്കേതിക സവിശേഷതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി

Related News