പുതിയ അധ്യയന വർഷത്തിൻ്റെ തുടക്കത്തിൽ ട്രാഫിക് പ്ലാൻ ലോഞ്ച് ചെയ്യുന്നതായി ആഭ്യന്തര മന്ത്രാലയം; 270-ലധികം ക്യാമറകൾ നിരീക്ഷിക്കും

  • 09/09/2024


കുവൈത്ത് സിറ്റി: പുതിയ അധ്യയന വർഷത്തിൻ്റെ തുടക്കത്തിന് അനുസൃതമായി ട്രാഫിക് പ്ലാൻ ലോഞ്ച് ചെയ്യുന്നതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. വിവിധ സ്ഥലങ്ങളിലെ, പ്രത്യേകിച്ച് സ്കൂളുകളിലേക്കുള്ള റോഡുകളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ പദ്ധതി. 260 ട്രാഫിക് പട്രോളുകളും 27 മോട്ടോർ സൈക്കിളുകളും ഉൾപ്പെടെ 287 സുരക്ഷാ സംവിധാനങ്ങളിലൂടെ പുതിയ അധ്യയന വർഷം സുരക്ഷിതമാക്കുമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ബോധവൽക്കരണ വിഭാഗം ഡയറക്ടർ കേണൽ ഫഹദ് അൽ എസ്സ പറഞ്ഞു.

270-ലധികം ക്യാമറകളുടെയും നിരീക്ഷണ സ്‌ക്രീനിൻ്റെയും പ്രവർത്തനത്തോടെ സെൻട്രൽ കൺട്രോൾ റൂമിൽ നിന്ന് തുടർച്ചയായി റോഡ് പ്രവേശന കവാടങ്ങളിലും എക്സിറ്റുകളിലും സ്‌കൂളുകളിലേക്കുള്ള റോ‍ഡുകളും നിരീക്ഷിക്കാനാകും. ട്രാഫിക് ജാമുകളും ഉയർന്ന ജനസാന്ദ്രതയുള്ള വാഹന സൈറ്റുകളും നിരീക്ഷിക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കാനും ഇതിലൂടെ സാധിക്കും. പൊതു സുരക്ഷാ വിഭാഗവുമായി സഹകരിച്ച് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related News