പ്രോസിക്യൂഷനുകളിൽ 4 വനിതാ ഡയറക്ടർമാരെ നിയമിക്കാൻ തീരുമാനം; കുവൈത്തിന്റെ പുതിയ ചുവടുവയ്പ്പ്

  • 09/09/2024


കുവൈത്ത് സിറ്റി: ജുഡീഷ്യറിയിൽ കുവൈത്തി വനിതകളെ ശാക്തീകരിക്കുന്നതിനുള്ള ചരിത്രപരമായ മുന്നൊരുക്കത്തിലും പുതിയ ചുവടുവയ്പിലും രാജ്യം. ഭാഗിക പ്രോസിക്യൂഷനുകളിൽ 4 വനിതാ ഡയറക്ടർമാരെ നിയമിക്കാൻ അറ്റോർണി ജനറൽ കൗൺസിലർ സാദ് അൽ-സഫ്രാൻ ഇന്നലെ തീരുമാനമെടുത്തു. പ്രോസിക്യൂഷൻ മേധാവികളെ ജനറൽ പ്രോസിക്യൂഷനിലേക്ക് മാറ്റുക, ഭാഗികവും പ്രത്യേകവുമായ പ്രോസിക്യൂഷനുകളുടെ വകുപ്പുകളുടെ പുനർനിർമ്മാണം, റിപ്പോർട്ടുകളും പരാതികളും പരിശോധിക്കുന്നതിനുള്ള ഓഫീസ് എന്നിവയാണ് ഈ തീരുമാനം വ്യവസ്ഥ ചെയ്യുന്നത്. പബ്ലിക് പ്രോസിക്യൂഷൻ്റെ ചരിത്രത്തിലെ തന്നെ സുപ്രധാനമായ ഒരു മാറ്റത്തിനാണ് ഈ തീരുമാനം കളമൊരുക്കുന്നത്.

Related News