കുവൈത്ത് ഇൻ്റർനാഷണൽ എയർപോർട്ടിൽ തിരക്ക് കൂടി; സഞ്ചാരം സുഗമമാക്കാനുള്ള ശ്രമങ്ങളുമായി അധികൃതർ

  • 09/09/2024


കുവൈത്ത് സിറ്റി: പുതിയ അധ്യയന വർഷത്തിൻ്റെ ആരംഭത്തോടെ കുവൈത്ത് ഇൻ്റർനാഷണൽ എയർപോർട്ടിൽ തിരക്ക് കൂടി. വിദേശ രാജ്യങ്ങളിൽ നിന്ന്, പ്രത്യേകിച്ച് അറബ്, വിദേശ തലസ്ഥാനങ്ങളിൽ നിന്നും വേനൽക്കാല അവധിക്കാലം കഴിഞ്ഞ് മടങ്ങുന്ന യാത്രക്കാരുടെ പ്രവാഹത്തിനാണ് വിമാനത്താവളം സാക്ഷ്യം വഹിക്കുന്നത്. എയർപോർട്ടിൽ പ്രവർത്തിക്കുന്ന ഏജൻസികൾ പുറപ്പെടുന്നതും വരുന്നതുമായ യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൊത്തം യാത്രക്കാരുടെ എണ്ണം ഏകദേശം 4.2 ദശലക്ഷം യാത്രക്കാരിൽ എത്തി. വിവിധ അറബ്, വിദേശ തലസ്ഥാനങ്ങളിൽ നിന്നുള്ള ഏകദേശം 174 വിമാനങ്ങളാണ് ഇന്നലെ വിമാനത്താവളത്തിൽ എത്തിയത്. 20 വിമാനങ്ങളുമായി ഈജിപ്താണ് ഏറ്റവും മുന്നിലുള്ളത്. 19 വിമാനങ്ങളുമായി സൗദി അറേബ്യയും 16 വിമാനങ്ങളുള്ള ദുബായ്, 11 വിമാനങ്ങളുമായി തുർക്കി തൊട്ട് പിന്നിലെത്തി.

Related News